കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു... അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ തീരുമാനമായി നേതാക്കള്‍, കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കുമെന്ന് കര്‍ഷകര്‍

കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു... അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ തീരുമാനമായി നേതാക്കള്‍, കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കുമെന്ന് കര്‍ഷകര്‍
ശുഭ് കരണ്‍ സിംഗിന് നീതി ഉറപ്പാക്കുന്നതിനായി പ്രതിഷേധം ശക്തമാക്കും. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവ കര്‍ഷകന് നീതി ലഭിക്കും വരെ അതിര്‍ത്തികളില്‍ ശക്തമായ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കൊലപാതക കുറ്റം ചുമത്തി ഹരിയാന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം.
നടപടികള്‍ തുടങ്ങാതെ യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ ഒരു കോടി രൂപ സഹായധനം വാഗ്ദാനം കര്‍ഷക നേതാക്കളും കുടുംബവും നിഷേധിച്ചു.
ആദ്യം വേണ്ടത് എഫ്.ഐ.ആര്‍ ആണെന്നാണ് ഇരു കൂട്ടരുടെയും നിലപാട്. ഹരിയാന ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ചലോ ദില്ലി മാര്‍ച്ചില്‍ മരിച്ച സമരക്കാരുടെ എണ്ണം അഞ്ചായി എന്ന് കര്‍ഷക സംഘടനകള്‍
"
https://www.facebook.com/Malayalivartha





















