'ഏറ്റവും തിരക്കുള്ള പ്രധാനമന്ത്രി പോലും വിട്ടുവീഴ്ച ചെയ്യാറില്ല', ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ അലംഭാവം, കൈമലര്‍ത്തിയ മന്ത്രിമാരെ നിര്‍ത്തിപ്പൊരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ, മൂന്നു മന്ത്രിമാരെ 40 മിനിറ്റോളം എഴുന്നേല്‍പ്പിച്ച് നിര്‍ത്തി

ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ക്ക് മുന്നില്‍ കൈമലര്‍ത്തിയ മന്ത്രിമാരെ നിര്‍ത്തിപ്പൊരിച്ച് നിര്‍ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. കോര്‍ കമ്മിറ്റി യോഗത്തില്‍ ആയിരുന്നു നടപടി. മൂന്നു മന്ത്രിമാരെ 40 മിനിറ്റോളം എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. രാജസ്ഥാന്‍ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, സാമൂഹികനീതി മന്ത്രി അവിനാശ് ഗെലോട്ട്, ഭക്ഷ്യ പൊതുവിതരണമന്ത്രി സുമിത് ഗൊദാര എന്നിവർക്കാണ് പാർട്ടിയുടെ മുൻ ദേശീയ അധ്യക്ഷന്റെ പരസ്യശാസന ഏറ്റുവാങ്ങേണ്ടി വന്നത്.
മന്ത്രിമാരായതിന്‍റെ തിരക്കായിരിക്കുമല്ലേ..രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാനമന്ത്രി പോലും സംഘടനാകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും അമിത് ഷാ ഓര്‍മപ്പെടുത്തി. ഒരു ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിലെത്തിയ അമിത് ഷാ ഉദയ്പുരിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഇതിനുശേഷമാണ് ബിക്കാനേര്‍ ക്ലസ്റ്ററിൽനിന്നുള്ള ഇരുന്നൂറോളം നേതാക്കളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയത്.
ബൂത്ത് തലം മുതലുള്ള വിശദാംശങ്ങളും താഴെ തട്ടിലെ ഒരുക്കങ്ങള്‍ ഓരോരുത്തരോടായി ചോദിച്ചു. ഇതോടെയാണ് മൂന്ന് മന്ത്രിമാർ പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എവിടെവരെയെത്തി? ബൂത്തിന്‍റെ ചുമതല ആര്‍ക്കെല്ലാം? ഓരോ മേഖലയിലെയും വോട്ട് ചോര്‍ച്ച തടയാന്‍ എന്തെല്ലാം ചെയ്തു? എന്ന് തുടങ്ങി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക മുന്നില്‍ മന്ത്രിമാര്‍ കൈമലര്‍ത്തിയതോടെയാണ് നടപടി.
പ്രധാനമന്ത്രി ജമ്മുവിലേക്ക് പോയി, 200 പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താനാണ് ഞാൻ ഇവിടെ വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ഞങ്ങൾ തുടങ്ങി, നിങ്ങൾക്ക് തയാറെടുപ്പിന് സമയം കിട്ടിയില്ല. മന്ത്രിയായതുകൊണ്ട് തിരക്കിലാണ്. അങ്ങനെയാണോ?’’– അമിത് ഷാ ചോദിച്ചു. വൈകിട്ട് എല്ലാ വിവരങ്ങളും തന്‍റെ ഒാഫിസില്‍ എത്തണമെന്ന് മന്ത്രിമാർക്ക് അന്ത്യശാസനം നൽകുകയും ചെയ്തു.
യോഗത്തിൽ നാല്‍പത് മിനിറ്റോളം മന്ത്രിമാരെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ നീരസമുള്ള ബിജെപി പ്രവർത്തകരോട്, ബിജെപിയുടെ ആശയത്തോട് ദീര്‍ഘകാലം പ്രതിബദ്ധത കാണിക്കാന്‍ കഴിയുന്നവര്‍ മാത്രം പാര്‍ട്ടിയില്‍ നിന്ന് എന്തെങ്കിലും തിരിച്ചു പ്രതീക്ഷിച്ചാല്‍ മതി എന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha





















