നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടിയത് എഴുപത് കിലോമീറ്ററോളം...! വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്....! ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിൽ നടന്നത് നെഞ്ചിടിക്കുന്ന സംഭവ വികാസങ്ങൾ

നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടിയത് എഴുപത് കിലോമീറ്ററോളം...! വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്....! ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിലാണ് നെഞ്ചിടിക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടായത്. ജമ്മുവിലെ കത്വയിൽ 14806 ആർ എന്ന ഗുഡ്‌സ് ട്രെയിൻ, ലോക്കോ പൈലറ്റ് നിർത്തിയിട്ടു . പിന്നീട് ഡ്രൈവർ ട്രെയിനിൽ നിന്ന് ഇറങ്ങി ഹാൻഡ് ബ്രേക്ക് ഇടാതെ ചായ കുടിക്കാൻ പോയി. അതിനിടെ, ട്രെയിൻ നീങ്ങുകയും, ഒടുവിൽ വേഗത കൂടി ഓടാൻ തുടങ്ങി.
ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ പത്താൻകോട്ടിലേക്ക് താഴേക്കാണ് ഓടാൻ തുടങ്ങിയത് .ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചത്, പഞ്ചാബിലെ ഊഞ്ചി ബസ്സി വരെയാണ്. ഈ സംഭവത്തിന്‍റെ കാരണം എന്താണ് എന്ന് ഇന്ത്യൻ റെയിൽവേ അന്വേഷിക്കുകയാണ് .പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചെരിവാണ് ഈ സംഭവത്തിന് കാരണമെന്ന് പറയുന്നുണ്ട് . ട്രെയിൻ തനിയെ നീങ്ങിത്തുടങ്ങിയതിൽ ദുരൂഹത ശക്തമാണ് .53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് തനിയെ ഓടിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം . പിന്നീട് റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രമത്തിനൊടുവിൽ പഞ്ചാബിലെ മുകേറിയനിലെ ഉച്ചി ബസ്സിക്ക് സമീപം ട്രെയിൻ നിർത്തി . ഇന്ന് രാവിലെ 7.10 ഓടെയായിരുന്നു സംഭവം നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ട്രെയിൻ നിർത്തുന്നതിൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് സാധിച്ചു. അവരുടെ സമയോചിതമായ ചിന്തയും ഇടപെടലുമാണ് വൻ ദുരന്തം ഒഴിവാക്കിയത് . റെയിൽ ശൃംഖലയിലെ ചരിവ് മൂലമാണ് ട്രെയിൻ നീങ്ങാൻ തുടങ്ങിയതെന്ന കാരണത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്കിടയിൽ അഭപ്രായ ഭിന്നതയുണ്ട് .ലോക്കോ പൈലറ്റിനോ മറ്റേതെങ്കിലും റെയിൽവേ ഉദ്യോഗസ്ഥനോ എതിരെ ഇതുവരെ നടപടിയൊന്നും എടുത്തതായി റിപ്പോർട്ടില്ല. സംഭവത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്തായാലും വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക് എന്ന് തന്നെ പറയാവുന്ന സംഭവ വികാസങ്ങളാണ് നടന്നത്,. ആളില്ലാ ട്രെയിൻ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചതായാണ് വിവരം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇൻ്റർനെറ്റിൽ വൈറലായി.
https://www.facebook.com/Malayalivartha





















