ലക്ഷങ്ങളുടെ കട ബാധ്യത തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്തി മകന്‍...

ലക്ഷങ്ങളുടെ കട ബാധ്യത തീര്‍ക്കുന്നതിനായി യുവാവ് അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഫത്തേപ്പൂര്‍ സ്വദേശിയായ ഹിമാന്‍ഷു എന്ന യുവാവാണ് ഇന്‍ഷുറന്‍സ് പണം തട്ടാന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓണ്‍ലൈന്‍ ഗെയിമിന് അടിമയായി നാല് ലക്ഷത്തോളം രൂപ ഇയാള്‍ക്ക് കടമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിമാന്‍ഷുവിനെ കസ്റ്റഡിയിലെത്തുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. കൊലപാതകത്തിന് ശേഷം ഹിമാന്‍ഷു ഒളിവിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷത്തിലാണ് ഇയാളെ കണ്ടെത്താനായത്. കൊലപാതകക്കുറ്റം ചുമത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.
തുടര്‍ച്ചയായി നഷ്ടം സംഭവിച്ചെങ്കിലും ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ടതിനാല്‍ കടം വാങ്ങിയും ഇയാള്‍ കളി തുടരുകയായിരുന്നു. കുറച്ചു നാളുകള്‍ക്ക് ശേഷമാണ് താന്‍ നാല് ലക്ഷത്തോളം രൂപ ഇപ്പോള്‍ തന്നെ കടം വാങ്ങിയിട്ടുണ്ടെന്ന് ഇയാള്‍ തിരിച്ചറിയുന്നത്. ഇതോടെ കടം എങ്ങനെയും വീട്ടണമെന്ന ചിന്തയിലായി. അങ്ങനെയാണ് അമ്മയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാമെന്നുള്ള ചിന്തയിലേക്ക് എത്തുന്നത്.
തുടര്‍ന്ന് അമ്മായിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച വില്‍ക്കുകയും, ആ പണം കൊണ്ട് ഇയാള്‍ രക്ഷിതാക്കളുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ചേരുകയും ചെയ്തു. ശേഷം അച്ഛന്‍ വീട്ടിലില്ലാത്ത ഒരു ദിവസം നോക്കി അമ്മയെ കൊലപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി ട്രാക്ടറില്‍ യമുനാ നദിയില്‍ കൊണ്ട് തള്ളി.
ഇതിനിടെ വീട്ടിലെത്തിയ പിതാവ് ഭാര്യയും മകനും വീട്ടിലില്ലെന്ന് മനസിലാക്കി. ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് ഹിമാന്‍ഷുവിനെ ട്രാക്ടറുമായി യമുനാ തീരത്ത് കണ്ടെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും, പൊലീസ് നടത്തിയ തെരച്ചിലില്‍ യമുനയില്‍ നിന്ന് അമ്മ പ്രഭയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha





















