യുപി, കര്‍ണാടകം, ഹിമാചല്‍ സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 15 രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്...

യുപി, കര്‍ണാടകം, ഹിമാചല്‍ സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 15 രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്. യുപിയില്‍ 10 സീറ്റിലേക്ക് ബിജെപിയുടെ എട്ടും എസ്പിയുടെ മൂന്നും സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയാണ്.
കര്‍ണാടകത്തില്‍ നാല് സീറ്റിലേക്ക് മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ബിജെപിയുടെയും ജെഡിയുവിന്റെയും ഓരോ സ്ഥാനാര്‍ഥികളുമുണ്ട്. ഹിമാചലില്‍ ഏക സീറ്റിലേക്ക് കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ്വിയും ബിജെപിയുടെ ഹര്‍ഷ് മഹാജനും മത്സരിക്കുന്നു. യുപിയില്‍ 403 നിയമസഭാ സീറ്റില്‍ നാലെണ്ണം ഒഴിഞ്ഞുകിടക്കുന്നു.
. 399 എംഎല്‍എമാരാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. 37 ഒന്നാം വോട്ടുകള്‍ കിട്ടുന്ന സ്ഥാനാര്‍ഥികള്‍ ജയിക്കും. 252 എംഎല്‍എമാരുള്ള ബിജെപിക്ക് ഏഴ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാം. സഖ്യകക്ഷികളുടെയും മറ്റും പിന്തുണയില്‍ എട്ടാമത്തെ സ്ഥാനാര്‍ഥിയായി സഞ്ജയ് സേത്തിനെ ജയിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. ജയാ ബച്ചന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അലോക് രഞ്ജന്‍, ദളിത് നേതാവായ രാംജിലാല്‍ സുമന്‍ എന്നിവരാണ് എസ്പി സ്ഥാനാര്‍ഥികള്‍. 108 എംഎല്‍എമാരുള്ള എസ്പിക്ക് രണ്ട് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനാകും. ജയിലില്‍ കഴിയുന്ന രണ്ട് എസ്പി എംഎല്‍എമാര്‍ വോട്ടുചെയ്യാനിടയില്ല.
അങ്ങനെയെങ്കില്‍ മൂന്നാമത്തെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ അഞ്ച് വോട്ട് അധികമായി കണ്ടെത്തേണ്ടി വരും. രണ്ട് എംഎല്‍എമാരുള്ള കോണ്‍ഗ്രസ് എസ്പിയെ പിന്തുണയ്ക്കും. ഒമ്പത് എംഎല്‍എമാരുള്ള ആര്‍എല്‍ഡി ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടകത്തില്‍ അജയ് മാക്കന്‍, സയ്യിദ് നാസര്‍ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ബിജെപിയുടെ നാരായണ ഭണ്ഡാഗെയും ജെഡിഎസിന്റെ ഡി കുപേന്ദ്ര റെഡ്ഡിയും മത്സരരംഗത്തുണ്ട്.
https://www.facebook.com/Malayalivartha





















