മംഗളൂരു ബണ്ട്വാള്‍ ബി.സി റോഡ് കൈക്കമ്പയില്‍ പിറകോട്ടെടുത്ത ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മംഗളൂരു ബണ്ട്വാള്‍ ബി.സി റോഡ് കൈക്കമ്പയില്‍ പിറകോട്ടെടുത്ത ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ആലട്ക്ക സ്വദേശി കെ. അശ്‌റഫാണ്(32) മരിച്ചത്. പിന്‍സീറ്റ് യാത്രക്കാരന്‍ തന്‍വീറിനെ (28) പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈക്കമ്പയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന തന്‍വീറിനെ ഇറക്കാന്‍ പുലര്‍ച്ച അഞ്ചരക്ക് എത്തിയതായിരുന്നു അശ്‌റഫ്. തത്സമയം അശ്രദ്ധമായി പിറകോട്ടെടുത്ത ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അശ്‌റഫിന്‍ഫെ ജീവന്‍ നഷ്ടമായി.
https://www.facebook.com/Malayalivartha





















