ടിപി ചന്ദ്രശേഖരനെ അരുംകൊല ചെയ്തവര്‍ക്കും ചെയ്യിച്ചവര്‍ക്കും ഇപ്പോഴാണ് ഇപ്പോഴാണ് വിഷമുണ്ടായത്. അരുംകൊലയുടെ ഇരകള്‍ എങ്ങനെ ജീവിക്കുന്നു എന്നതല്ല ഈ ക്രൂരത ചെയ്തവര്‍ക്കൊക്കെ ഭാര്യയും അമ്മയും മക്കളും ഉള്ളതിനാല്‍ ശിക്ഷ ഇളവു ചെയ്തു കൊടുക്കണം പോലും....

ടിപി ചന്ദ്രശേഖരനെ അരുംകൊല ചെയ്തവര്‍ക്കും ചെയ്യിച്ചവര്‍ക്കും ഇപ്പോഴാണ് ഇപ്പോഴാണ് വിഷമുണ്ടായത്. അരുംകൊലയുടെ ഇരകള്‍ എങ്ങനെ ജീവിക്കുന്നു എന്നതല്ല ഈ ക്രൂരത ചെയ്തവര്‍ക്കൊക്കെ ഭാര്യയും അമ്മയും മക്കളും ഉള്ളതിനാല്‍ ശിക്ഷ ഇളവു ചെയ്തു കൊടുക്കണം പോലും. വധശിക്ഷ ഒഴിവാക്കണമത്രെ. നിരായുധനായ ഒരു വ്യക്തിയെ പാര്‍ട്ടിപ്പകയുടെ പേരില്‍ ഉന്‍മൂലനം ചെയ്യാന്‍ സിപിഎം നിയോഗിച്ച കൂലി അടിമകളായ കൊലയാളികള്‍ ടിപിയെ അന്‍പത്തെട്ട് വെട്ടി അരുകൊല ചെയ്തവര്‍ക്ക് അന്ന് കുറ്റബോധമുണ്ടായിരുന്നില്ല. രാത്രി പത്തിന് പെരുവഴിയില്‍ വച്ച് ബോംബ് എറിഞ്ഞു വീഴ്ത്തി കൊടുവാളിന് അരിഞ്ഞുനുറുക്കിയവര്‍ക്ക് ഇപ്പോള്‍ പറയാനുള്ളത് കടുത്ത ശിക്ഷ നല്‍കരുതെന്ന്. തല മുതല്‍ കാല്‍വരെ 58 വെട്ടുകള്‍.
മുഖത്തും തലയിലും മാത്രം മുപ്പതിലേറെ വെട്ടുകള്‍. അതു മാത്രമല്ല ഇങ്ങനെയൊരു മനുഷ്യനെ കുലംകുത്തി എന്ന് അപമാനിക്കാന്‍ കാരണഭൂതന്‍ കാണിച്ച ക്രൂരത എത്രയോ ആക്ഷേപകരമായിരുന്നു. 30 വര്‍ഷം സിപിഎമ്മിനുവേണ്ടി അധ്വാനിച്ചശേഷമാണ് ടിപി ചന്ദ്രശേഖരന്‍ ആര്‍എംപി പ്രസ്ഥാനമുണ്ടാക്കിയതെന്ന് നീതിബോധം പോലും ഇരട്ടച്ചങ്കനുണ്ടാകാതെ പോയി. അന്ന് ടിപിയുടെ അരുംകൊലയ്ക്ക് ശേഷം ഒളിവില്‍പോവുകയും ശിക്ഷ വിധിക്കും വരെ ഭീഷണിയും വെല്ലുവിളിയും തുടരുകയും ജയിലില്‍ തുടരെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കൊടുപാതകികളാണ് കോടതിയില്‍ ഇപ്പോള്‍ യാചിക്കുന്നത്. പാര്‍ട്ടി കോടതിയിലെ നിയമമല്ല ഹൈക്കോടതിയിലെ നിയമമെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
വധശിക്ഷ നല്‍കാതിരിക്കാന്‍ പ്രതികളോടു ചോദിച്ചപ്പോഴാണ് പ്രതികള്‍ ഇളവും ആനുകൂല്യവും ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി തെളിവുകളോടെ കുറ്റവാളിയെന്ന് കോടതി കണ്ടെത്തി ശിക്ഷിക്കുകയും ശിക്ഷ പോരെന്ന് ഹൈക്കോടതി തീരുമാനിക്കുകയും ചെയ്ക കേസ്. അവിടെയും താന്‍ നിരപരാധി എന്നായിരുന്നു ടിപിയെ ഏറ്റവുമധികം ആക്രമിച്ച് തുടരെ വെട്ടി മാസം ചിതറിച്ച ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നുമാണ് ഈ കൊടുംക്രിനലിന്റെ ന്യായീകരണം. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടില്‍ മറ്റാരും ഇല്ലെന്നും അയാള്‍ ആവശ്യപ്പെട്ടു.നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും കോടതിയില്‍ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നുമാണ് അയാളുടെ ആവശ്യം.
ടിപിയുടെ മരണശേഷം വൃദ്ധയായ ഒരു അമ്മയും ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത ഒരു മകനും അയാള്‍ക്കുണ്ടെന്ന് പ്രതികള്‍ മറന്നുപോയി. സിപിഎം നേതാക്കളാവട്ടെ കെകെ രമയെ അപമാനിക്കുകയും ഇലക്ഷനില്‍ തോല്‍പ്പിക്കാന്‍ ആവും വിധം ശ്രമിക്കുകയും ചെയ്തു.
കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായ അമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വര്‍ധിപ്പിക്കണം എന്ന സര്‍ക്കാരിന്റെയും രമയുടെയും ആവശ്യത്തില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാള്‍ പറഞ്ഞു. ടിപിയെ കൊല ചെയ്തശേഷം എന്തിനാണ് ഒളിവില്‍ പോയതെന്ന് ചോദ്യത്തിന് ഈ പ്രതികള്‍ക്കാര്‍ക്കും ഉത്തരമില്ല. അരുംകൊല നടത്തിയതിനുശേഷം ഒരിക്കല്‍പോലും പ്രതികള്‍ രമയോടും കുടുംബത്തോടും മാപ്പുപറഞ്ഞിട്ടില്ല. ചെയ്ത പാതകത്തില്‍ പശ്ചാത്തപിച്ചിട്ടുമില്ല.
ടിപി കേസിന്റെ ഭാഗമായി തടവില്‍ കഴിയവേ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നാണ് ടികെ രജീഷ് കോടതിയില്‍ പറഞ്ഞത്. ശിക്ഷാ കാലയളവില്‍ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷന്‍ എടുത്തതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. നിരപരാധിയാണെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സിജിത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനാണെന്നായിരുന്നു ശിക്ഷാ ഇളവ് തേടി കെസി രാമചന്ദ്രന്‍ പറഞ്ഞത്. രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് തന്നെ കേസില്‍ കുടുക്കിയത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്.വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു.
പൊലീസ് മര്‍ദനത്തിന്റെ ഭാഗമായി നട്ടെല്ലിന് പരിക്കുണ്ടെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ സര്‍ജറി തീരുമാനിച്ചിരിക്കുകയാണെന്നും രാമചന്ദ്രന്‍ ന്യായീകരിച്ചു. വൃദ്ധ ജനങ്ങളെ സംരക്ഷിക്കാന്‍ പകല്‍ വീട് തന്റെ നേതൃത്വത്തില്‍ ആരംഭിച്ചിന് ബോധിപ്പിക്കാനുണ്ടായിരുന്നത്.
കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും കെകെ കൃഷ്ണന്‍ പറഞ്ഞു. ഫെബ്രുവരി 12നാണ് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചത്. വിചാരണയ്ക്ക് ശേഷം 2014ല്‍ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചിരുന്നു ശിക്ഷ അനുഭവിക്കുന്നതിനിടെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു. ഈ നിലയിലാണ് രമയുടെ അപ്പീലില്‍ മേല്‍ക്കോടതി അതിനിര്‍ണായകമായ വിധി പ്രസ്താവിച്ചിരിക്കുന്നത്.
അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികള്‍ ചന്ദ്രശേഖരന് കുടുംബം ഉണ്ടായിരുന്നു എന്ന് ഓര്‍ത്തില്ല. ചന്ദ്രശേഖരന് അമ്മ ഉണ്ടായിരുന്നു. അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്ന കെ കെ രമയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.
ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹൈക്കോടതിയില്‍ വാദം കേട്ടത്. ആറാം പ്രതി ഒഴികെയുള്ളവര്‍ക്ക് വധഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലുണ്ടായത്. ഈ സാഹചര്യത്തിലാണ് ഒന്നു മുതല്‍ അഞ്ച് വരെയും ഏഴും പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്താനുള്ള കോടതിയുടെ തീരുമാനം.
https://www.facebook.com/Malayalivartha





















