സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം... തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികള്‍ കൂടി നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍

സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം... തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികള്‍ കൂടി നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍
മഹാലക്ഷ്മി പദ്ധതിയും ഗൃഹജ്യോതി പദ്ധതിയും നിലവില്‍ വന്നു. 40 ലക്ഷം സ്ത്രീകള്‍ക്ക് മഹാലക്ഷ്മി സ്‌കീമിന്റെ ഗുണഫലം ലഭിക്കും. തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഗുണഫലം ലഭ്യമാകുക.
ഡിസംബര്‍ 28 നും ജനുവരി 6 നും ഇടയില്‍ നടന്ന പ്രജാപാലനത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് റീഫില്ലിന് 500 രൂപ നിരക്കില്‍ എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ വിതരണം ചെയ്യുക.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി സിലിണ്ടര്‍ ഉപഭോഗം പരിശോധിച്ചാണ് എത്ര സിലിണ്ടറുകള്‍ നല്‍കണമെന്ന് തീരുമാനിക്കുക. പ്രജാപാലന പോര്‍ട്ടല്‍ വഴിയാണ് സിലിണ്ടര്‍ വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.സ്ത്രീ ശാക്തീകരണം, പുക രഹിത പാചകം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ തുക മുന്‍കൂറായി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് (ഒഎംസി) പ്രതിമാസം കൈമാറും.
അര്‍ഹരായവര്‍ക്കെല്ലാം പദ്ധതിയുടെ ഗുണഫലം ഉറപ്പാക്കാനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. ആനുകൂല്യം ലഭിക്കുന്നതിന് തങ്ങളെ സമീപിക്കുന്ന ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷനും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള കൗണ്ടറുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. ഗൃഹജ്യോതി പദ്ധതിയെക്കുറിച്ച് ഊര്‍ജ വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചര്‍ച്ച നടത്തി. സംശയങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടം നല്‍കാതെ സുതാര്യമായി പദ്ധതി നടപ്പാക്കാന്‍ ആവശ്യപ്പെട്ടു.
വെള്ള റേഷന്‍ കാര്‍ഡുള്ളവരും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പ്രതിമാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരുമായ എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കും. ഗൃഹജ്യോതി പദ്ധതിയിലെ അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും മാര്‍ച്ച് ആദ്യവാരം മുതല്‍ 'സീറോ' വൈദ്യുതി ബില്ലുകള്‍ വിതരണം ചെയ്യും. ടിഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്ന വാഗ്ദാനം ഇതിനകം സര്‍ക്കാര്‍ നടപ്പിലാക്കി. ആരോഗ്യശ്രീ പദ്ധതിയുടെ പരിധി 5 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha





















