രാജ്യത്തിന് 17,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

രാജ്യത്തിന് 17,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും അദ്ദേഹം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വെള്ളി ചെങ്കോല്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കുകയും ചെയ്തു. ഏകഭാരതം ശ്രേഷ്ഠ ഭാരതമെന്ന ആശയത്തിന്റെ പ്രതീകമാണ് ഈ പദ്ധതികളെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തൂത്തുക്കുടിയില്‍ ഒരു പുതിയ അദ്ധ്യായം രചിച്ചിരിക്കുകയാണ് തമിഴ്‌നാട്. നിരവധി പദ്ധതികള്‍ക്കാണ് ഇവിടെ തുടക്കമായിരിക്കുന്നത്. വികസിത ഭാരതത്തിന്റെ റോഡ്മാപ്പില്‍ സുപ്രധാന പങ്കുവഹിക്കുന്ന പദ്ധതികളാണിതെന്നും പ്രധാനമന്ത്രി .
ഭാരതത്തിന്റെ കിഴക്കന്‍ തീരത്ത് ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി വി.ഒ. ചിദംബരനാര്‍ തുറമുഖത്ത് ഔട്ടര്‍ ഹാര്‍ബര്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ തറക്കല്ലിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ച് പ്രധാനമന്ത്രി. രാജ്യത്തെ ആദ്യ ഹരിത ഹൈഡ്രജന്‍ ഹബ്ബ് തുറമുഖമാക്കി വി.ഒ. ചിദംബരനാര്‍ പോര്‍ട്ടിനെ മാറ്റാനായി ലക്ഷ്യമിട്ട് മറ്റ് പദ്ധതികളും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി .
https://www.facebook.com/Malayalivartha





















