കള്ളപ്പണ വെളുപ്പിക്കൽ കേസുകളിൽ ഇഡി സമൻസ് അയച്ചാൽ മുങ്ങി നടക്കരുത്; ഹാജരാകണമെന്ന നിദേശം കടുപ്പിച്ച് നൽകി സുപ്രീം കോടതി

കള്ളപ്പണ വെളുപ്പിക്കൽ കേസുകളിൽ ഇഡി സമൻസ് അയച്ചാൽ പലർക്കും വരാൻ വലിയ ബുദ്ധിമുട്ടാണ്. എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് പതുക്കെ മുങ്ങാറാണ് പതിവ്. എന്നാൽ അങ്ങനെ മുങ്ങുന്നവർക്ക് മുട്ടൻ പണി കിട്ടും. സുപ്രീം കോടതി അത്തരക്കാർക്കുള്ള കുടുക്ക് മുറുക്കിയിരിക്കുകയാണ്. കള്ളപ്പണ വെളുപ്പിക്കൽ കേസുകളിൽ ഇഡി സമൻസ് അയച്ചാൽ ബന്ധപ്പെട്ടവർ നിർബന്ധമായും ഹാജരാകണമെന്ന് സുപ്രീം കോടതി.
കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ അഞ്ച് ജില്ലാ കളക്ടർമാരോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നൽകിയ സമൻസുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനോടനുബന്ധിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാൻ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലാ കളക്ടർമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
അഞ്ച് ജില്ലാ കളക്ടർമാർക്ക് ഇളവ് അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടി. തമിഴ്നാട് സർക്കാർ ഇഡി നടപടിക്കെതിരെ റിട്ട് ഹർജി നൽകി.
https://www.facebook.com/Malayalivartha





















