സിദ്ധാര്‍ഥിന്‍റെ മരണത്തിന് കാരണം എസ്എഫ്ഐക്കാരാണെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ; വയനാട് പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥിൻ്റെ വീട് വി. മുരളീധരൻ സന്ദർശിച്ചു

വയനാട് പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥിൻ്റെ വീട്ടിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശനം നടത്തി. സിദ്ധാര്‍ഥിന്‍റെ മരണത്തിന് കാരണം എസ്എഫ്ഐക്കാരാണെന്ന് മുരളീധരന്‍ പറഞ്ഞു. അതിനാല്‍ത്തന്നെ സംഭവം ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സിദ്ധാർഥിന്‍റെ തലയ്ക്ക് പിന്നിലുണ്ടായിരുന്ന പരുക്കിനെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല. ശരിയായി അന്വേഷിച്ചാല്‍ സിദ്ധാര്‍ഥിന്‍റേത് ആത്മഹത്യ അല്ലെന്ന നിഗമനത്തിലെത്തുമെന്ന് മുരളീധരന്‍ പറഞ്ഞു. എസ്എഫ്ഐക്കാർ അതുകൊണ്ടാണ് പൊലീസും കോളേജ് മാനേജ്മെന്റും പ്രതികളെ സംരക്ഷിക്കാൻ വ്യഗ്രത കാണിക്കുന്നത്.
പ്രതികൾ സംഭവത്തിനു ശേഷവും കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്നു എന്നാണ് രക്ഷിതാക്കളിൽ നിന്നുള്ള വിവരം. സിപിഎം ഓഫിസുകളിൽ പരിശോധന നടത്തിയാൽ പ്രതികളെ പിടിക്കൂടാമെന്നും വി. മുരളീധരൻ പറഞ്ഞു. കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ കൂടെ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















