ഇന്റല്‍ പെന്റിയം പ്രോസസറിന്റെ രൂപകല്‍പ്പനയിലും വികസനത്തിലും നേതൃപരമായ പങ്ക് വഹിച്ച ഇന്ത്യക്കാരന്‍ അവതാര്‍ സൈനി മുംബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഇന്റല്‍ പെന്റിയം പ്രോസസറിന്റെ രൂപകല്‍പ്പനയിലും വികസനത്തിലും നേതൃപരമായ പങ്ക് വഹിച്ച ഇന്ത്യക്കാരന്‍ അവതാര്‍ സൈനി (68) മുംബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു.
അമിതവേഗതയില്‍ വന്ന കാര്‍ അവതാര്‍ സൈനി ഓടിച്ചിരുന്ന സൈക്കിള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ സൈക്കിള്‍ കുടുങ്ങി കുറച്ചുദൂരം സൈനിയെ വലിച്ചിഴച്ചതായി ദൃക്സാക്ഷികള്‍ . ഗുരുതരമായി പരിക്കേറ്റ സൈനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നവി മുംബൈ നെരൂളിലെ പാം ബീച്ച് റോഡില്‍ രാവിലെ 5.50ന് ആണ് സംഭവം നടന്നത്. മറ്റു സൈക്കിള്‍ യാത്രക്കാരോടൊപ്പം റൈഡ് ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. അതിവേഗത്തില്‍ വന്ന കാര്‍ സൈക്കിളിന്റെ പിന്നിലാണ് ഇടിച്ചത്. ഇതിന് പിന്നാലെ കാര്‍ ഡ്രൈവര്‍ രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെയാണ്, കാറിന്റെ അടിയില്‍ സൈക്കിള്‍ കുടുങ്ങിപ്പോയത്.
സൈക്കിള്‍ ഓടിച്ചിരുന്ന സൈനിയെ കാര്‍ അല്‍പ്പദൂരം വലിച്ചിഴച്ചതായി ദൃക്സാക്ഷികള്‍. സൈനി ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും അപകടത്തെ തുടര്‍ന്ന് ഉണ്ടായ ഗുരുതരമായ പരിക്കുകളാണ് മരണകാരണം. മറ്റു സൈക്കിള്‍ യാത്രക്കാര്‍ കാര്‍ ഡ്രൈവറെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അമിത വേഗത്തില്‍ വണ്ടി ഓടിച്ച് അപകടമരണത്തിന് കാരണക്കാരനായ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha





















