പുക ഉയരാൻ കാരണം ശുചിമുറിയിൽ പുകവലിച്ചതല്ല; C5 കോച്ചിലെ ശുചിമുറിയിൽ സംഭവിച്ചത്!!! ആ വിവരം പുറത്ത് വിട്ട് റെയിൽവേ

തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുക ഉയർന്നിരുന്നു. അതിനു പിന്നിലുള്ള കാരണം എന്താണ് എന്ന അന്വേഷണത്തിൽ ആയിരുന്നു റെയിൽവേ . റെയിൽവേ ഈ വിഷയത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ്. ശുചിമുറിയിൽ പുകവലിച്ചതല്ല ഇതിനു പിന്നിലെ കാരണമെന്നാണ് റെയിൽ വേ പറഞ്ഞിരിക്കുന്നത്. ഈ വിഷയത്തിൽ സമഗ്രമായി നടത്തിയ പരിശോധനയിൽ C5 കോച്ചിലെ ശുചിമുറിയിൽ ഘടിപ്പിച്ച എയറോസോൾ തരത്തിലുള്ള അഗ്നിശമന ഉപകരണം പ്രവർത്തനക്ഷമമായതായി കണ്ടെത്തി.
അമിതമായ ചൂട്/പുക കണ്ടെത്തുമ്പോൾ സ്വയമേവ സജീവമാക്കാൻ രൂപകൽപ്പന ചെയ്ത അഗ്നിശമന ഉപകരണമായിരുന്നു അത്. ഈ സജീവമാക്കൽ നടക്കുന്നത്, ശുചിമുറിയിൽ പുകയുടെയോ ചൂടിൻ്റെയോ സാന്നിധ്യത്തിലാണ് . എന്നാൽ ക്ലീനിംഗ് സ്റ്റാഫുകളിൽ ഒരാൾ അശ്രദ്ധമായി ഉപകരണത്തിന്റെ സേഫ്റ്റി ക്യാച്ച് വലിച്ചു . ഇതായിരുന്നു ഉപകരണം സജീവമാക്കുന്നതിലേക്ക് നയിച്ചത് .
സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുത്തതും ക്ലീനിംഗ് സ്റ്റാഫിൽ ഒരാൾ അശ്രദ്ധമായി സേഫ്റ്റി ക്യാച്ച് വലിച്ചതായി കണ്ടെത്തി . ശുചിമുറി വൃത്തിയാക്കി ജീവനക്കാരൻ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അഗ്നിരക്ഷാസംവിധാനം പ്രവർത്തിച്ചത് . പുക ഉയരുന്നതിലേക്ക് നയിച്ചത് ശുചീകരണത്തിനിടെ സംഭവിച്ച അശ്രദ്ധയെന്നും റെയിൽവേ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് അരമണിക്കൂറോളം ആലുവയിൽ ട്രെയിൻ നിർത്തിയിട്ടിരുന്നു.എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്നും റെയിൽവേ അറിയിച്ചു.കഴിഞ്ഞ ദിവസം രാവിലെ പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് കൊണ്ടുപോയി കോച്ച് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോച്ചിൽ വാതക ചോർച്ച നടന്നുവെന്ന കാര്യം അധികൃതർ തള്ളുകയാണ്.
https://www.facebook.com/Malayalivartha





















