ബംഗ്ലാദേശിലെ ഷോപ്പിംഗ് മാളില്‍ തീപിടിത്തത്തില്‍ 43 മരണം...നിരവധി പേര്‍ക്ക് പരുക്കേറ്റ് ചികിത്സയില്‍, രണ്ട് മണിക്കൂറോളം നീണ്ട കഠിന ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി

ബംഗ്ലാദേശിലെ ഷോപ്പിംഗ് മാളില്‍ തീപിടിത്തത്തില്‍ 43 മരണം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു അപകടം. ആറ് നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
'ധാക്കയിലെ ഡൗണ്ടൗണ്‍ ഏരിയയിലെ കെട്ടിടത്തില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെവരെ 43 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേര്‍ ചികിത്സയിലാണ്'- ആരോഗ്യമന്ത്രി സാമന്ത ലാല്‍ സെന്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 33 പേര്‍ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്ന് വ്യക്തമാക്കി അധികൃതര്‍ . കെട്ടിടത്തില്‍ നിന്ന് 75 പേരെ രക്ഷപ്പെടുത്തി. മാളിന്റെ ഒന്നാം നിലയിലെ റസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.
തുടര്‍ന്ന് തീ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട കഠിന ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha





















