പോത്തീസ് വസ്ത്രവില്‍പ്പനശാലാ ശൃംഖലയുടെ സ്ഥാപകന്‍ കെവിപി സടയാണ്ടി മൂപ്പനാര്‍ അന്തരിച്ചു....

പോത്തീസ് വസ്ത്രവില്‍പ്പനശാലാ ശൃംഖലയുടെ സ്ഥാപകന്‍ കെവിപി സടയാണ്ടി മൂപ്പനാര്‍ അന്തരിച്ചു. 84 വയസായിരുന്നു. തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂരില്‍ നെയ്ത്തുകാരുടെ കുടുംബത്തിലാണ് സടയാണ്ടി മൂപ്പനാരുടെ ജനനം.
സ്വന്തമായി നെയ്ത തുണിത്തരങ്ങള്‍ വില്‍ക്കാനായി അച്ഛന്‍ കെവി പോത്തി മൂപ്പനാര്‍ 1923-ല്‍ 'പോത്തി മൂപ്പനാര്‍' എന്ന പേരില്‍ കട തുടങ്ങിയിരുന്നു. 1977ല്‍ സടയാണ്ടി മൂപ്പനാര്‍ കടയുടെ പേര് 'പോത്തീസ്' എന്നാക്കി മാറ്റിയത്.
ആദ്യം പട്ടുസാരികള്‍ മാത്രമാണ് വിറ്റത്. ദിവസം 50 രൂപ ലാഭം പ്രതീക്ഷിച്ച് തുടങ്ങിയ കടയുടെ വിറ്റുവരവ് ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും കടന്നപ്പോള്‍ 1986-ല്‍ തിരുനെല്‍വേലിയില്‍ രണ്ടാമത്തെ ഷോറൂം തുറന്നു. ഇപ്പോള്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ പോത്തീസിന് ശാഖകളുണ്ട്.
2017-ല്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ സടയാണ്ടി മൂപ്പനാര്‍ ഇടംനേടി. മക്കളും കൊച്ചുമക്കളുമാണ് ഇപ്പോള്‍ പോത്തീസിന് നേതൃത്വം നല്‍കി വരുന്നത്.
https://www.facebook.com/Malayalivartha





















