ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ മോദി? ലോക്സഭ തിരിഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമായ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന? ബിജെപി തമിഴ്നാട് ഘടകത്തെ അറിയിച്ചത്....

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ തിരിഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുകയാണ്. അങ്ങനെയെങ്കിൽ എവിടെ നിന്നാകും അദ്ദേഹം മത്സരിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുകയാണ്. ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കും എന്നതരത്തിലുള്ള സൂചനകളാണ് പുറത്തുവരുന്നത്. ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ മോദി ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. അതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന. എന്നാൽ ഉത്തർപ്രദേശിലെ വരാണസി തന്നെയായിരിക്കും മോദിയുടെ പ്രഥമ മണ്ഡലം. മുസ്‌ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമാണ് രാമനാഥപുരം. രാമേശ്വരം ക്ഷേത്രം നിലനിൽക്കുന്നത് രാമനാഥപുരത്താണ്. തമിഴ്‌നാട്ടിലെത്തുമ്പോഴും, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിലും മോദി രാമേശ്വരം സന്ദർശിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് ഭരണം പിടിച്ചതോടെ ദക്ഷിണേന്ത്യയിലേക്ക് കയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ മത്സരരംഗത്തിറക്കി പുതിയ നീക്കങ്ങൾ നടത്താൻ ബി.ജെ.പി ആലോചിക്കുന്നത്. നിലവിൽ മുസ്‌ലിം ലീഗിന്റെ നവാസ് കനിയാണ് രാമനാഥപുരം എം.പി. അടുത്ത തെരഞ്ഞെടുപ്പിലും നവാസ് കനി തന്നെയാണ് രാമനാഥപുരത്ത് ഇൻഡ്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത്.
2019ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുമെന്നാണ് വിവരം. ദക്ഷിണേന്ത്യയില്‍ കൂടി കൂടുതല്‍ സീറ്റുകള്‍ നേടുന്നതിന് മോദിയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് രണ്ടു സീറ്റുകളില്‍ മത്സരിക്കാനുള്ള സാധ്യത തേടുന്നത്. ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയാകുന്നതോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് മോദി മത്സരിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യം തള്ളിയിരുന്നു. രണ്ടു സീറ്റുകളില്‍ മോദി മത്സരിക്കുകയാണെങ്കില്‍ രണ്ടാമത്തെ മണ്ഡലമായി രാമനാഥപുരം പരിഗണിച്ചൂകൂടെയെന്ന് പലരും ചോദിച്ചിരുന്നതായി നേരത്തെ തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്നായിരുന്നു അന്ന് ബിജെപി നേതൃത്വം ബിജെപി തമിഴ്നാട് ഘടകത്തെ അറിയിച്ചിരുന്നത്.
കഴിഞ്ഞ നാല് ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നിലും ഡിഎംകെയാണ് ജയിച്ചത്. ഡിഎംകെയുമായി സഖ്യത്തിലുള്ള മുസ്ലീം ലീഗാണ് ഇവിടെ വിജയിച്ചത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാ നവാസ് കനി ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് രാമനാഥപുരം.
2019 ൽ 1,27,122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നവാസ് കനി വിജയിച്ചത്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന നൈനാർ നാഗേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. നവാസ് കനി 4,69,943 വോട്ട് നേടിയപ്പോൾ 3,42,821 വോട്ടാണ് നൈനാർ നാഗേന്ദ്രൻ നേടിയത്. കേരളത്തിന് പുറത്ത് മുസ്ലീം ലീഗിനുള്ള ഏക ലോക്സഭ സീറ്റാണ് രാമനാഥപുരം.
https://www.facebook.com/Malayalivartha





















