ലിവിംഗ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ 32 കാരി അറസ്റ്റില്‍

കൊല്‍ക്കത്തയില്‍ ലിവിംഗ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി 32 കാരി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.സംഭവത്തിന് ശേഷം യുവതി തന്നെ പോലീസില്‍ വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു. പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെയാണ് സന്‍ഹതി പോള്‍ എന്ന യുവതി കൊലപ്പെടുത്തിയത്. സന്‍ഹതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. . കൊലപാതകക്കുറ്റം ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുവാവിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫറായിരുന്നു സാര്‍ത്ഥക് ദാസ്. ഒന്നര വര്‍ഷമായി സന്‍ഹതി പോളുമായി ലിവിംഗ് റിലേഷനിലായിരുന്നു. സന്‍ഹതി ഒരു പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാവിലെ യുവതി മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ദാസിനെ പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha





















