രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഫേയില്‍ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കഫേയിലെ ജീവനക്കാരും ഉപഭോക്താക്കളും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കഫേയില്‍ സ്‌ഫോടനം നടന്നത്.
ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി പറയുന്നു. ഇവിടെ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഐഇഡി അടങ്ങിയ ബാഗ് കഫേയ്ക്കുള്ളില്‍ വച്ചിരുന്നതായി പോലീസ് സിദ്ധരാമയ്യയോട് പറഞ്ഞു. കൂടാതെ കഫേയില്‍ ഒരാള്‍ ബാഗ് സൂക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ബാഗിലുണ്ടായിരുന്നത് ഒഴികെ പരിസരത്ത് നിന്ന് കൂടുതല്‍ ഐഇഡി കണ്ടെത്തിയിട്ടില്ല.
കഫേയ്ക്കുള്ളില്‍ ബാഗ് വെച്ചയാള്‍ ക്യാഷ് കൗണ്ടറില്‍ നിന്ന് ടോക്കണ്‍ എടുത്തതായും കാഷ്യറെ ചോദ്യം ചെയ്തു വരികയാണെന്നും സിദ്ധരാമയ്യ അറിയിച്ചു. പരിക്കേറ്റവരില്‍ ജീവനക്കാരും ഒരു ഉപഭോക്താവും ഉള്‍പ്പെടുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ബോംബ് സ്‌ക്വാഡും സ്ഥലത്തുണ്ട്.
https://www.facebook.com/Malayalivartha


























