ചൈനയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയ കപ്പല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ മുംബയില്‍ തടഞ്ഞു
ചൈനയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന മാള്‍ട്ടയുടെ പതാകയുള്ള ചരക്കു കപ്പല്‍ മുംബൈയില്‍ നിന്നും പിടിച്ചെടുത്ത് ഇന്ത്യന്‍ സുരക്ഷാ സേന. ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാമഗ്രികളുമായാണ് കപ്പല്‍ പിടിച്ചെടുത്തത്. പാകിസ്ഥാന്റെ ആണവായുധ പദ്ധതിയ്ക്ക് ഉപയോഗിക്കാന്‍ സാദ്ധ്യതയുള്ള വസ്തുക്കള്‍ കടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണിത്. മുംബൈയിലെ നവഷേവാ തുറമുഖത്താണ് കപ്പല്‍ തടഞ്ഞത്. ജനുവരി 23ന് നടന്ന സംഭവം ഇന്നാണ് അധികൃതര്‍ പുറത്തുവിട്ടത്.
വിശദമായ പരിശോധനയില്‍ ഇറ്റാലിയന്‍ നിര്‍മ്മിത കംപ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ (സിഎന്‍സി) മെഷീന്‍ കറാച്ചിയിലേക്ക് കടത്തുന്നതായി കണ്ടെത്തി. കംപ്യൂട്ടര്‍ അധിഷ്ഠിതമായി ആണവായുധങ്ങളും മിസൈലുകളും നിയന്ത്രിക്കാനാവാം ഇവ പാകിസ്ഥാനിലേക്ക് കൊണ്ടു പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം. (ഡിആര്‍ഡിഒ) ഒരു സംഘം കംപ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ (സിഎന്‍സി) മെഷീന്‍ ഉള്‍പ്പെടെയുള്ള ചരക്ക് പരിശോധിച്ചതായും പാക്കിസ്ഥാന്റെ ആണവ പദ്ധതിയില്‍ അതിന്റെ സാധ്യതകള്‍ സ്ഥിരീകരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യൂറോപ്പില്‍ നിന്നും യുഎസ്സില്‍ നിന്നും നിയന്ത്രിയ വസ്തുക്കള്‍ സ്വന്തമാക്കി, അവയെ തിരിച്ചറിയാതിരിക്കാനായി പാകിസ്ഥാന്‍ ചൈനയെ ഒരു മാര്‍ഗമായി ഉപയോഗിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച്, ലോഡിംഗ് ബില്ലുകള്‍ പോലുള്ള രേഖകളില്‍ അയച്ചയാള്‍ 'ഷാങ്ഹായ് ജെഎക്‌സ്ഇ ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് കോ ലിമിറ്റഡ്' ആണെന്നും റിസീവര്‍ സിയാല്‍കോട്ടിലെ 'പാകിസ്ഥാന്‍ വിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്' ആണെന്നും സൂചിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നിരുന്നാലും, കൂടുതല്‍ അന്വേഷണത്തില്‍, 22,180 കിലോഗ്രാം ചരക്ക് യഥാര്‍ത്ഥത്തില്‍ തായ്വാന്‍ മൈനിംഗ് ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് കോ ലിമിറ്റഡാണ് അയച്ചതെന്നും പാകിസ്ഥാനിലെ കോസ്മോസ് എഞ്ചിനീയറിങ്ങിന് ഉദ്ദേശിച്ചുള്ളതാണെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha