മൗത്ത് ഫ്രെഷ്നര്‍ ഉപയോഗിച്ചവര്‍ രക്തം ഛര്‍ദിച്ച് അവശരായ സംഭവത്തില്‍ റസ്റ്റോറന്റ് മാനേജര്‍ അറസ്റ്റില്‍

ഭക്ഷണം കഴിച്ചതിന് ശേഷം 'മൗത്ത് ഫ്രെഷ്നര്‍' ഉപയോഗിച്ചവര്‍ രക്തം ഛര്‍ദിച്ച് അവശരായ സംഭവത്തില്‍ റസ്റ്റോറന്റ് മാനേജര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. രക്തം ഛര്‍ദിച്ച് അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമായിരുന്നു. റസ്റ്റോറന്റില്‍ മൗത്ത് ഫ്രഷ്നറായി ഡ്രൈ ഐസാണ് നല്‍കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയി. മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചവര്‍ രക്തം ഛര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ജീവനക്കാര്‍ക്കും റസ്റ്റോറന്റ് ഉടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. റസ്റ്റോറന്റിന്റെ മാനേജരെ അറസ്റ്റ് ചെയ്തു.
കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് മനേസര്‍ പോലീസ് ഓഫീസര്‍ സുരേന്ദര്‍ ഷിയോറന്‍ എഎന്‍ഐയോട് പറഞ്ഞു. ഹോട്ടലില്‍ ഭക്ഷണ ശേഷം ലഭിച്ച മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചതോടെ അസ്വസ്ഥത അഭുവപ്പെട്ട ഉപയോക്താക്കള്‍ മിനിട്ടുകള്‍ക്കക mkDC ം രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. വായും ആന്തരിക അവയങ്ങളും പൊള്ളിയെന്നാണ് സൂചന. 'പ്രാഥമിക ചോദ്യം ചെയ്യലില്‍, റസ്റ്റോറന്റ് ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് ഒരു പാക്കറ്റ് മൗത്ത് ഫ്രെഷനറും ഡ്രൈ ഐസും തെറ്റായി കലര്‍ന്നതെന്ന് അറസ്റ്റിലായ മാനേജര്‍ പറഞ്ഞു. അതിഥികളോട് ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്നും' പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മൗത്ത് ഫ്രഷ്നര്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ച് ഉപഭോക്താക്കളും ഇന്നലെ രാത്രിയോടെ ആശുപത്രി വിട്ടു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് ഇടപാടുകാരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 328, സെക്ഷന്‍ 120 ബി എന്നിവ പ്രകാരം ഗുരുഗ്രാം പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha





















