തുരങ്കത്തില്‍ മൊബൈല്‍ സിഗ്‌നലും ഇന്റര്‍നെറ്റും... കൊല്‍ക്കത്ത മെട്രോയ്ക്കായി ഹൂഗ്‌ളി നദിയുടെ അടിത്തട്ടിന് 16 മീറ്റര്‍ താഴെ 520 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....

കൊല്‍ക്കത്ത മെട്രോയ്ക്കായി ഹൂഗ്‌ളി നദിയുടെ അടിത്തട്ടിന് 16 മീറ്റര്‍ താഴെ 520 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.
ഹൂഗ്‌ളി നദിയുടെ പടിഞ്ഞാറുള്ള ഹൗറയെ കിഴക്കന്‍ തീരത്തുള്ള സാള്‍ട്ട് ലേക്ക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന കൊല്‍ക്കത്ത മെട്രോയുടെ 16.6 കിലോമീറ്റര്‍ ഇടനാഴിയുടെ ഭാഗമാണ് ഈ എന്‍ജിനിയറിംഗ് വിസ്മയം. നദിയുടെ മുകള്‍പരപ്പില്‍ നിന്ന് 40 മീറ്റര്‍ താഴെ ട്രെയിന്‍ 45 സെക്കന്‍ഡില്‍ ടണല്‍ കടക്കും.
വീതി 5.5 മീറ്റര്‍.എന്‍ജിനിയറിംഗ് മികവായി ഹൗറ മെട്രോ സ്‌റ്റേഷന്‍: തുരങ്കത്തിന്റെ നിരപ്പില്‍ നിര്‍മ്മിച്ചതിനാല്‍ ഇന്ത്യയില്‍ ഏറ്റവും ആഴത്തിലുള്ള മെട്രോ സ്‌റ്റേഷന്‍. ഭൂനിരപ്പില്‍ നിന്ന് 40 മീറ്റര്‍ ആഴം. പത്തു നില കെട്ടിടത്തിന്റെ ഉയരം. 16.6കിലോമീറ്റര്‍ കിഴക്ക്പടിഞ്ഞാറ് മെട്രോ ഇടനാഴിയില്‍ തുരങ്കം അടക്കം 10.8 കിലോമീറ്റര്‍ ഭൂഗര്‍ഭ പാത. പാതയിലെ ആറ് സ്‌റ്റേഷനുകളില്‍ മൂന്നെണ്ണം ഭൂമിക്കടിയില്‍.തുരങ്കത്തില്‍ മൊബൈല്‍ സിഗ്‌നലും ഇന്റര്‍നെറ്റും
നിര്‍മ്മാണം: കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പറേഷന്‍.നിര്‍മ്മാണം തുടങ്ങിയത് 2017ല്‍. 2021ല്‍ പൂര്‍ത്തിയായി. 2023 ഏപ്രിലില്‍ തുരങ്കത്തിലൂടെ ആദ്യ പരീക്ഷണ ഓട്ടം.
"
https://www.facebook.com/Malayalivartha





















