Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

വീണ്ടും രക്ഷകനായി INS കൊൽക്കത്ത...ഏദൻ ഉൾക്കടലിൽ ഹൂതികളുടെ മിസൈൽ/ ഡ്രോൺ ആക്രമണത്തിനിരയായ, സ്വിറ്റസർലന്റ് ഉടമസ്ഥതയിലുള്ള വ്യാപാര കപ്പൽ ഭാരതീയ നാവികസേന രക്ഷപ്പെടുത്തി...

06 MARCH 2024 04:21 PM IST
മലയാളി വാര്‍ത്ത

വീണ്ടും രക്ഷകനായി INS കൊൽക്കത്ത. ഏദൻ ഉൾക്കടലിൽ ഹൂതികളുടെ മിസൈൽ/ ഡ്രോൺ ആക്രമണത്തിനിരയായ സ്വിറ്റസർലന്റ് ഉടമസ്ഥതയിലുള്ള വ്യാപാര കപ്പൽ ഭാരതീയ നാവികസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു രക്ഷാദൗത്യം നടന്നത്. ലൈബീരിയൻ പതാക ഘടിപ്പിച്ച എംവി MSC SKY II കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരുൾപ്പെടെ 23 ജീവനക്കാരും സുരക്ഷിതരാണെന്ന് നാവിക സേന വൃത്തങ്ങൾ അറിയിച്ചു.ഏദനിൽ നിന്ന് 90 നോട്ടിക്കൽ മൈൽ അകലെയാണ് ഹൂതികളുടെ മിസൈൽ ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചത്. അപായ സന്ദേശം ലഭിച്ചയുടനെ സമുദ്ര സുരക്ഷയ്‌ക്കായി വിന്യസിച്ചിരുന്ന നാവികസേനയുടെ ഐഎൻഎസ് കൊൽക്കത്ത അങ്ങോട്ടേക്ക് കുതിച്ചു. ഐഎൻഎസ് കൊൽക്കത്തയിലെ 12 അ​ഗ്നിശമന സേനാം​ഗങ്ങൾ അടക്കം കപ്പലിൽ കയറിയാണ് തീയണച്ച് ജീവനക്കാരെ രക്ഷിച്ചത്.

 

സ്പെഷ്യലിസ്റ്റ് എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ (ഇഒഡി) ടീം തുടർ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷണാണ് വ്യാപാര കപ്പലിന്റെ യാത്ര പുനരാംരംഭിച്ചത്. രക്ഷാദൗത്യം പൂർത്തിയായ ശേഷമാണ് ഇത് സംബന്ധിച്ച വാർത്ത നാവികസേന ഒദ്യോ​ഗികമായി പുറത്ത് വിട്ടത്.ഹമാസ് ഭീകരരെ പിന്തുണച്ച് ഹൂതികൾ നവംബർ പകുതി മുതൽ തെക്കൻ ചെങ്കടലിലും പരിസരത്തും വ്യാപര- സൈനിക കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിവരികയാണ് . ഇസ്രായേൽ ഹമാസിനതിരായ അവസാനിപ്പിക്കുന്നത് വരെ ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഹൂതികളുടെ മുന്നറിയിപ്പ്.അതെ സമയം ഏദൻ ഉൾക്കടലിൽ ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് കപ്പൽ കടലിൽ മുങ്ങി. എം.വി റുബിമർ എന്ന പേരിലുള്ള ചരക്കുകപ്പലാണു ദിവസങ്ങൾക്കുമുൻപ് ആക്രമണത്തിനിരയായത്. 41,000ത്തോളം ടൺ വളം അടങ്ങിയ റുബിമർ മുങ്ങിത്താഴുകയാണെന്ന് യമൻ സർക്കാർ അറിയിച്ചു.

ഗസ്സയിലെ ഇസ്രായേല്‍ നരഹത്യയ്ക്കു തിരിച്ചടിയായി ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ ഇതാദ്യമായാണ് ഒരു കപ്പൽ പൂർണമായി കടലിൽ മുങ്ങുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഫെബ്രുവരി 18നാണ് ഏദൻ ഉൾക്കടലിൽ ബാബുൽ മൻദിബിനടുത്ത് റുബിമർ ആക്രമിക്കപ്പെടുന്നത്. രണ്ട് ഹൂതി മിസൈലുകളാണ് കപ്പലിൽ പതിച്ചത്. പിന്നാലെ കപ്പലും ചരക്കും ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെടുകയായിരുന്നു. ആക്രമണം കഴിഞ്ഞ് രണ്ട് ആഴ്ച പിന്നിടുമ്പോഴാണ് കപ്പൽ കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.കപ്പൽ മുങ്ങിയ വിവരം ബ്രിട്ടീഷ് സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. അകത്തുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികളും രംഗത്തെത്തിയിട്ടുണ്ട്. ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട ട്രക്കുകളെ കടത്തിവിട്ടിരുന്നെങ്കില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനും പ്രധാനമന്ത്രി ഋഷി സുനകിനും കപ്പൽ തിരിച്ചുകിട്ടുമായിരുന്നുവെന്ന് ഹൂതി നേതാവ് മുഹമ്മദ് അലി അൽഹൂതി എക്‌സിൽ കുറിച്ചത്.

 

ഗസ്സയിലെ വംശഹത്യയ്ക്കും ഉപരോധത്തിനും ബ്രിട്ടൻ നൽകുന്ന പിന്തുണയാണ് റുബിമർ കടലിൽ മുങ്ങിത്താഴാൻ കാരണമെന്നും ഹൂതി സുപ്രിം റെവല്യൂഷനറി കമ്മിറ്റി അംഗം കൂടിയായ മുഹമ്മദ് അലി ചൂണ്ടിക്കാട്ടി.ടൺകണക്കിന് അമോണിയം നൈട്രേറ്റ് വളമാണ് റുബിമറിലുണ്ടായിരുന്നത്. കപ്പൽ കടലിൽ മുങ്ങിയത് വൻ പാരിസ്ഥിതിക ദുരന്തത്തിനിടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ആശങ്ക പരസ്യമാക്കി യമൻ പ്രധാനമന്ത്രി അഹ്മദ് അവദ് ബിൻ മുബാറക് ഉൾപ്പെടെയുള്ള മേഖലയിലെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ കാറ്റും കടലിലെ കാലാവസ്ഥയുമെല്ലാം കൂടി അപകടവേഗം കൂട്ടിയെന്നാണ് അഹ്മദ് അവദ് പറഞ്ഞത്.അമോണിയം നൈട്രേറ്റിന്റെ ചോർച്ച സമുദ്ര ആവാസവ്യവസ്ഥയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ഗ്രീൻപീസ് പറയുന്നത്.

 

പവിഴപ്പുറ്റുകളും കണ്ടൽവൃക്ഷങ്ങളും വൈവിധ്യമാർന്ന സമുദ്രജീവികളും കൊണ്ട് സമ്പന്നമാണ് ചെങ്കടലെന്നതും ദുരന്തസാധ്യത കൂട്ടുന്നു.യു.എസ് സൈന്യത്തിനു കീഴിലുള്ള സെൻട്രൽ കമാൻഡ്(സെന്റ്‌കോം) വെള്ളത്തിൽ മുങ്ങിത്താഴുന്ന കപ്പലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 21 മെട്രിക് ടൺ അമോണിയം ഫോസ്‌ഫേറ്റ് സൾഫേറ്റ് വളമാണ് കപ്പലിലുള്ളതെന്നാണ് സെന്റ്‌കോം പറയുന്നത്. ചെങ്കടലിൽ ഇതു വലിയ പാരിസ്ഥിതിക ഭീഷണിയായി മാറും. ഇതുവഴി കടന്നുപോകുന്ന മറ്റു കപ്പലുകൾക്കും അപകടം സൃഷ്ടിക്കുമെന്നും സെന്റ്‌കോം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (4 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (4 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (6 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (7 hours ago)

Malayali Vartha Recommends