6,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍... കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 5,000 കോടിയുടെ പ്രത്യേക പദ്ധതി... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഢോല്‍ അടിച്ച് ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഢോല്‍ അടിച്ച് ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ നിരവധി ബിജെപി പ്രവര്‍ത്തകരാണ് ആഘോഷത്തില്‍ പങ്കെടുക്കാനായി ശ്രീനഗറില്‍ തടിച്ചുകൂടിയത്.
നഗരത്തിലുടനീളം ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കശ്മീരില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ സന്ദര്‍ശനമാണിത്.
സുരക്ഷാ നടപടികളുടെ ഭാഗമായി ശ്രീനഗറിലുടനീളം നിരവധി ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചു. പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം തങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രചോദനം നല്‍കുമെന്ന് ബിജെപി നേതാക്കള്‍ . ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന വികസിത് ഭാരത് വികസിത് ജമ്മുകശ്മീര്‍' പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
തുടര്‍ന്ന് 6,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 5,000 കോടിയുടെ പ്രത്യേക പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha





















