ബിജെപി പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ നിന്നും കോൺഗ്രസ് പദവി നീക്കം ചെയ്ത് പത്മജ വേണുഗോപാൽ... ഫേസ്ബുക്ക് ബയോയിൽ പാർട്ടി പദവിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു...

ബിജെപി പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ നിന്നും കോൺഗ്രസ് പദവി നീക്കം ചെയ്ത് പത്മജ വേണുഗോപാൽ. ഫേസ്ബുക്ക് ബയോയിൽ പാർട്ടി പദവിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് മാറ്റി പൊളിറ്റീഷ്യൻ എന്ന് മാത്രമാക്കി തിരുത്തിയിട്ടുണ്ട്. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും പത്മജ കോൺഗ്രസ് ബന്ധം എടുത്ത് കളഞ്ഞത്.
പുതിയ കവർ ചിത്രവും പത്മജ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പത്മജയെ വിമർശിച്ച് നിരവധി പേരാണ് ചിത്രത്തിന് കമന്‍റുകളുമായി എത്തിയത്. അച്ഛനെ ഓർത്തിരുന്നെങ്കിൽ പത്മജ വേണുഗോപാൽ ആർഎസ്എസിനൊപ്പം പോകില്ലെന്നാണ് ഭൂരിപക്ഷം പേരും കമന്‍റ് ചെയ്യുന്നത്. അതേസമയം കോൺഗ്രസിൽ നിന്നുള്ള അവഗണനിയിൽ മനം മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്നാണ് പദ്മജ പ്രതികരിച്ചത്.
പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നു എന്ന വാർത്ത സംസ്ഥാന കോൺഗ്രസിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പത്മജയുടെ ഭർത്താവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നുവെന്നും ഇതിനാലാണ് പത്മജ ബിജെപിയിൽ പോകുന്നതെന്നുമാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചു.
പത്മജക്ക് പാർട്ടി എല്ലാ അംഗീകാരവും നൽകിയതാണെന്നും അവർ ബിജെപിയിൽ ചേരുന്നത് നിർഭാഗ്യകരമാണെന്നും ബിന്ദു പറഞ്ഞു. എന്നാൽ, ബിന്ദുവിന്റെ ആരോപണം അസംബന്ധമെന്ന് പത്മജയുടെ ഭർത്താവ് ഡോ. വേണുഗോപാൽ പറഞ്ഞു. തന്നെ ഒരു കാലത്തും ഇ.ഡി ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















