Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഭാര്യ വിമാനത്താവളത്തിൽ എത്താൻ വൈകി, വിമാനം വൈകിപ്പിക്കാൻ എയർലൈൻസിന് വ്യാജ ബോംബ് ഭീഷണി മുഴക്കി ഭർത്താവിന്റെ ഫോൺ കോൾ, ബെംഗളൂരു സ്വദേശി അറസ്റ്റിൽ

07 MARCH 2024 05:09 PM IST
മലയാളി വാര്‍ത്ത

എയർപോർട്ട് പോലുള്ള അതീവസുരക്ഷാ ക്രമീകരണങ്ങൾ ഉള്ള സ്ഥലങ്ങൾ ആർക്കും തമാശ കളിക്കാനുള്ള ഇടങ്ങളല്ല. എന്നാൽ ചില യാത്രക്കാർ മനപൂർവ്വം ഒരോ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ഇത് അവർക്ക് തന്നെ തിരിച്ച് വിനയായി തീരുന്നു. ഭാര്യ വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് ഭർത്താവ് ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി നൽകിയ ബെംഗളൂരു സ്വദേശി അറസ്റ്റിലായി. മുംബൈയിൽ നിന്ന് പുറപ്പെട്ട ബെംഗളൂരു വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു വ്യാജ ഭീഷണി സന്ദേശം.

വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ താമസിച്ചെന്നും വിമാനം കിട്ടുമോയെന്ന് സംശയമാണെന്നും ഭാര്യ ഭർത്താവിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിലെയെങ്കിലും വിമാനത്തിൽ കയറാൻ കഴിഞ്ഞില്ല. ഈ സമയത്താണ് വ്യാജ ഭീഷണി സന്ദേശമെന്ന ആശയം ഉദിച്ചത്. എയർലൈൻസിൽ ലഭിച്ച സന്ദേശം വിമാനത്തിന്റെ ക്യാപ്റ്റനും പോലീസിനും ഉൾപ്പടെയുള്ള അധികാരികളെ അറിയിച്ചു. തുടർന്ന് ലോക്കൽ ക്രൈംബ്രാഞ്ച്, തീവ്രാവാദ വിരുദ്ധ സ്ക്വാഡ്, ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരും എയർപോർട്ട് പോലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ സംശാസ്പദമായൊന്നും കണ്ടെത്തിയില്ല. തുടർന്ന് ഫോൺ കോൾ വ്യാജമാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുകയായിരുന്നു.

കഴിഞ്ഞ നവംബറിൽ മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ ബോംബ് വെക്കുമെന്ന് ഇ-മെയിൽവഴി ഭീഷണിമുഴക്കിയ തിരുവനന്തപുരം സ്വദേശി അറസ്റ്റിലായിരുന്നു. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡാണ് പൂന്തുറ സ്വദേശി അമീൻ എന്നയാളെ തിരുവനന്തപുരത്തുനിന്ന്‌ പിടികൂടി മുംബൈയിലെത്തിച്ചത്. കേരള പോലീസിനെ അറിയിക്കാതെയായിരുന്നു നീക്കം .48 മണിക്കൂറിനുള്ളിൽ 8.5 കോടിരൂപ മൂല്യംവരുന്ന ബിറ്റ്‌കോയിൻ ഒരു പ്രത്യേക വിലാസത്തിലേക്ക് കൈമാറിയില്ലെങ്കിൽ ബോംബ്‌ വെക്കുമെന്നായിരുന്നു ഭീഷണി. വ്യാജ ഇ-മെയിൽ വിലാസം നിർമിച്ചായിരുന്നു വിമാനത്താവള അധികൃതർക്ക് ഭീഷണിസന്ദേശം അയച്ചത്.

വിമാനത്താവള അധികൃതരുടെ പരാതിയെത്തുടർന്ന് സഹർ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറുകയായിരുന്നു. മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. 48 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

'ഇത് നിങ്ങളുടെ വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2ല്‍ സ്‌ഫോടനം നടത്തും. ഇത് ഒഴിവാക്കാന്‍, ഒരു ദശലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കുക. 24 മണിക്കൂറിന് ശേഷം മറ്റൊരു മുന്നറിയിപ്പ് നല്‍കും,'എന്നാണ് ഇമെയിലില്‍ പറഞ്ഞത്. ഭീഷണിയെത്തുടര്‍ന്ന്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (4 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (4 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (6 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (7 hours ago)

Malayali Vartha Recommends