Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

യുക്രെയ്നിന്റെ തുറമുഖനഗരമായ ഒഡേസയിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, സന്ദർശനത്തിനെത്തിയ ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ് തുടങ്ങിയവർ സഞ്ചരിച്ച വാഹനവ്യൂഹത്തിനു സമീപം റഷ്യൻ മിസൈൽ ആക്രമണം

08 MARCH 2024 04:48 PM IST
മലയാളി വാര്‍ത്ത

യുക്രെയ്നിന്റെ തുറമുഖനഗരമായ ഒഡേസയിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, സന്ദർശനത്തിനെത്തിയ ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ് തുടങ്ങിയവർ സഞ്ചരിച്ച വാഹനവ്യൂഹത്തിനു സമീപം റഷ്യൻ മിസൈൽ ആക്രമണം. വാഹനവ്യൂഹത്തിന് 500 – 800 മീറ്റർ അകലെ കൂടിയാണ് മിസൈൽ പാഞ്ഞുപോയത്.

ഒഡേസയിലെ യുക്രെയ്ൻ ഡ്രോൺ താവളമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. 5 പേർ മരിച്ചു. എന്നാൽ, സെലിൻസ്കിയായിരുന്നു ലക്ഷ്യമെന്നു യുക്രെയ്ൻ സംശയം പ്രകടിപ്പിച്ചു. റഷ്യൻ സുരക്ഷാ കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് ആരോപണം നിഷേധിച്ചു.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയുടെ കണക്ക് വെളിപ്പെടുത്തി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈനിക നടപടി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മുപ്പത്തിനായിരത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കുന്നത്. 'യുക്രെയ്‌നുവേണ്ടിയുള്ള ത്യാഗം' എന്നാണ് സൈനികരുടെ മരണത്തെ സെലന്‍സ്‌കി വിശേഷിപ്പിച്ചത്. കീവില്‍ 'യുക്രെയ്ന്‍ യീര്‍ 2024' എന്ന ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.

 

 

 

31,000 വരുന്ന സൈനികര്‍ക്കുപുറമെ പതിനായിരക്കണക്കിന് സാധാരണക്കാരും റഷ്യന്‍ അധിനിവേശ മേഖലകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിക്കാതെ മനുഷ്യനാശത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരില്ലെന്ന് വൊളോഡിമിര്‍ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം ആദ്യമായാണ് യുക്രെയ്ന്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.


യുക്രെയ്‌നിലെ സൈനിക നടപടിയില്‍ റഷ്യയ്ക്കുഉണ്ടായ ആള്‍നാശങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2022-23 വര്‍ഷങ്ങളിലായി യുദ്ധത്തില്‍ പങ്കെടുത്ത 75,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്വതന്ത്ര റഷ്യന്‍ മാധ്യമമായ മീഡിയാ സോണ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ഏകദേശം 3,15,000 റഷ്യന്‍ സൈനികര്‍ യുക്രെയിനില്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.

അതേസമയം, റഷ്യക്കെതിരെ പോരാടാനുള്ള എന്തെങ്കിലും സാധ്യതകള്‍ ബാക്കിയുണ്ടെങ്കില്‍ യുക്രെയ്ന്‍ ജനത അതിന് പ്രതിബദ്ധരാകണമെന്ന് വിദേശകാര്യ മന്ത്രി റസ്റ്റം ഉമെറോവ് പറഞ്ഞു. ആയുധ ഇറക്കുമതി വൈകിയാല്‍ ജീവനുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''നമ്മുടെ ശത്രുക്കളെ നോക്കൂ. രണ്ട് ട്രില്ല്യണ്‍ ഡോളറാണ് അവരുടെ സമ്പത്ത്. ഔദ്യോഗികവും അനൗദ്യോഗികവുമായ ഫണ്ടുകളുടെ 15 ശതമാനവും അവര്‍ ഉപയോഗിക്കുന്നത് യുദ്ധത്തിനാണ്. അതുകൊണ്ട് രാജ്യോത്തോട് നമുക്ക് പ്രതിബദ്ധത പുലര്‍ത്താനായില്ലെങ്കില്‍ നമുക്ക് മനുഷ്യരെയും അതിര്‍ത്തികളെയും നഷ്ടപ്പെടും,'' അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ കോണ്‍ഗ്രസിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം 6,000 കോടി ഡോളറിന്റെ അമേരിക്കന്‍ സഹായമാണ് യുക്രെയ്ന് നഷ്ടമായത്. എന്നാല്‍ സാമ്പത്തികവും സൈനികവുമായ പിന്തുണയില്‍ നിന്നും അമേരിക്ക യുക്രെയ്നിനെ ഉപേക്ഷിക്കില്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

യുക്രെയ്ന്‍- റഷ്യ യുദ്ധം വീണ്ടും ശക്തമാകുകയാണ്. യുക്രെയിനിന്റെ തെക്കും കിഴക്കും ഭാഗങ്ങളില്‍ ഷെല്ലാക്രമണവും റോക്കറ്റാക്രമണവും ശക്തമായി തുടരുന്നു. സാപ്പോരിസിയ, ഖെര്‍സണ്‍ പ്രവിശ്യകളില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക യുക്രെയിന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. റഷ്യയുടെ ഇറാനിയന്‍ നിര്‍മിത ഷാഹേദ് ഡ്രോണുകളില്‍ 18ല്‍ 16 എണ്ണത്തെയും യുക്രെയ്‌നിന്റെ വ്യോമ പ്രതിരോധ സേന തകര്‍ത്തു.

റഷ്യന്‍ മേഖലയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരില്‍ ഒരാള്‍ യുക്രെയ്നിന്റെ വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടു. ഫെബ്രുവരി 21ന് ഡോണ്‍ട്സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 23 വയസുകാരനായ ഹെമില്‍ അശ്വിന്‍ഭായ് മാന്‍ഗുകിയ കൊല്ലപ്പെട്ടത്. സൂറത്ത് സ്വദേശിയായ ഹെമില്‍ റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായിയായി 2023 ഡിസംബറിലാണ് റഷ്യയിലെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends