അവധിക്ക് വീട്ടിലെത്തിയ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

മണിപ്പുരില്‍ അവധിക്ക് വീട്ടിലെത്തിയ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കരസേനയിലെ ജൂനിയര്‍ കമീഷന്‍ഡ് ഓഫീസറായ കൊന്‍സം ഖേദ സിങിനെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് തൗബാല്‍ ജില്ലയിലാണ് സംഭവം. അവധിക്ക് വീട്ടിലെത്തിയ സൈനികനെയാണ് അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.
വിവരം ലഭിച്ചയുടന്‍ എല്ലാ അന്വേഷണ ഏജന്‍സികളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള തിരച്ചില്‍ ആരംഭിച്ചുവെന്നും സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു. മണിപ്പുരില്‍ കലാപം ആരംഭിച്ചതിനു ശേഷം സൈനികനെ തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണിത്.
https://www.facebook.com/Malayalivartha





















