മണിപ്പൂരില്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ സൈനിക ഉദ്യോഗസ്ഥനെ രക്ഷപെടുത്തി

മണിപ്പൂരില്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ സൈനിക ഉദ്യോഗസ്ഥനെ രക്ഷപെടുത്തി. ഒമ്പത് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് സൈനികനെ രക്ഷപെടുത്തിയത്. കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ കൊന്‍സം ഖേദ സിങിനെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്കാണ് സംഭവം.
വൈകിട്ട് ആറരയോടെ സുരക്ഷാസേന ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. ശേഷം ജെസിഒയെ തൗബാല്‍ ജില്ലയിലെ വൈഖോങ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഖേദ സിംഗിനെ തട്ടിക്കൊണ്ടുപോയവര്‍ ഇയാളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ആഗ്രഹിച്ചിരുന്നതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാരണം അദ്ദേഹത്തിന്റെ കുടുംബത്തിന് മുമ്പ് ഇത്തരം ഭീഷണികള്‍ ഉണ്ടായിരുന്നു.
തട്ടിക്കൊണ്ടുപോയ ഉടന്‍, ജെസിഒ ഖേദാ സിംഗിനെ രക്ഷിക്കാന്‍ തിരച്ചില്‍ ആരംഭിക്കുകയും ദേശീയ പാത 102 ലെ എല്ലാ വാഹനങ്ങളും പരിശോധിക്കുകയും ചെയ്തു. അവധിയിലായിരുന്ന ഖേദ സിംഗിനെ വീട്ടില്‍ നിന്നുമാണ് തട്ടിക്കൊണ്ട് പോകുന്നത്. മെയ്‌തേയ് വിജിലന്റ് ഗ്രൂപ്പായ അറംബൈ തെങ്കോള്‍ എന്ന സായുധ സംഘമാണ് അമിത് സിങ്ങിനെ തട്ടിക്കൊണ്ട് പോയത്.
https://www.facebook.com/Malayalivartha





















