Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഭർത്താവിനോട്തന്റെ കുടുംബത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും ഭാര്യ വീട്ടുജോലികൾ ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും ഡൽഹി ഹൈകോടതി വിധി . ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാത്തതിനാല്‍ വിവാഹമോചനം വേണമെന്നു ആവശ്യപ്പെട്ട ഭർത്താവിന്അനുകൂല വിധി . ..

09 MARCH 2024 04:38 PM IST
മലയാളി വാര്‍ത്ത


ഭർത്താവിനോട് തന്റെ കുടുംബത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്ന് ഡൽഹി ഹൈകോടതി. എന്നാൽ തന്റെ ഭാര്യ വീട്ടുജോലികൾ ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും ഡൽഹി ഹൈകോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരതക്കെതിരെ വിവാഹമോചനമാവശ്യപ്പെട്ട് യുവാവ് കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കുടുംബകോടതി ഹരജി തള്ളുകയായിരുന്നു. ഇതിനെതിരെ യുവാവ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈകോടതി.

വിവാഹ ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ പങ്കിടുന്നതിന്റെ ഭാഗമായി ഭാര്യ ഗാർഹിക ജോലികൾ ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ല.. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്, നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. കുടുംബ കോടതി വിവാഹ മോചനം നിഷേധിച്ചതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കാം എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് വൈവാഹിക ബന്ധത്തിലേക്ക് ദമ്പതികള്‍ പ്രവേശിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായി ഭർതൃ വീട്ടിൽ വന്ന സ്ത്രീയോട് ആ കുടുംബത്തിലെ വീട്ടുജോലി ചെയ്യാൻ സഹായിക്കാൻ ആവശ്യപ്പെടുന്നത് വേലക്കാരിയോട് പറയുന്നത് പോലെയല്ല. വിവാഹിത, വീട്ടുജോലികള്‍ ചെയ്യുന്നത് തന്റെ കുടുംബത്തോടുള്ള സ്‌നേഹവും കരുതലുമായാണ് കണക്കാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ യുവാവാണ് കോടതിയെ സമീപിച്ചത്. ഭാര്യ വീട്ടുജോലികൾ ചെയ്യാറില്ല. അതുപോലെ ഭർതൃവീട്ടിലെ കാര്യങ്ങളിൽ താൽപര്യം കാണിക്കാറുമില്ല. തന്റെ വീട്ടിൽ നിന്ന് മാറിത്താമസിക്കണമെന്ന് ഭാര്യയും അവരുടെ കുടുംബവും നിരന്തരം ആവശ്യപ്പെട്ടിരുന്നതായും യുവാവ് ഹരജിയിൽ ആരോപിച്ചിരുന്നു.

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള നിയമപരവും ധാര്‍മികവുമായ ബാധ്യത മകനുണ്ട്. വിവാഹത്തിന് ശേഷം മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ടു താമസിക്കുകയെന്നത് ഹൈന്ദവ സംസ്‌കാരത്തില്‍ അഭിലഷണീയമല്ല. അങ്ങനെയൊരു പൊതു ആചാരവുമില്ല. ദമ്പതികള്‍ വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭാവി ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ചു പങ്കുവയ്ക്കാമെന്ന ഉദ്ദേശ്യം കൂടി അതിനു പിന്നിലുണ്ട്.

 

വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ജോലിക്കാരിയോട് നിര്‍ദേശിക്കുന്ന പോലെയല്ല. അത് ആ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള സ്നേഹവും പരസ്പര്യവുമാണ് . അതുകൊണ്ടുതന്നെ ഇതിനെ സ്നേഹവും വാത്സല്യവുമായി പരിഗണിക്കണം. ചില ഘട്ടങ്ങളില്‍ ഭര്‍ത്താവ് സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരും. ഭാര്യ വീട്ടിലെ ഉത്തരവാദിത്വങ്ങളും. ഇവിടത്തെ കേസ് അതാണ്. ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിച്ചാല്‍ അതിനെ ക്രൂരതയായി കണക്കാക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാത്തതിനാല്‍ വിവാഹമോചനം വേണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. നേരത്തെ കുടുംബ കോടതി പരിഗണിച്ച കേസ് ഭര്‍ത്താവിന് വിവാഹമോചനം നല്‍കാനാവില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. മറ്റൊരു കേസിൽ ആൺമക്കളെ വിവാഹാനന്തരം സ്വന്തം കുടുംബത്തിൽ നിന്ന് വേർപെടുത്തുന്നത് ക്രൂരതയാണെന്ന സുപ്രീംകോടതി വിധിയും ഡൽഹി ഹൈകോടതി ഉയർത്തിക്കാക്കി.

 

 

2007ലാണ് കേസിലെ കക്ഷികള്‍ വിവാഹിതരായത്. അടുത്ത വര്‍ഷം ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. തനിക്കും കുടുംബത്തിനും നേരെ ഭാര്യ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഇത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എല്ലാ ജോലികളും ചെയ്തിരുന്നു എന്നും എന്നാല്‍ ഭര്‍ത്താവും കുടുംബവും സംതൃപ്തരായിരുന്നില്ല എന്നാണ് ഭാര്യ വാദിച്ചത്. കേസ് വിശദമായി കേട്ട കോടതി ദാമ്പത്യജീവിതം സുഖകരമായി മുമ്പോട്ടു കൊണ്ടുപോകാന്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് പ്രത്യേക താമസം തരപ്പെടുത്തിയിരുന്നതായി വിധിയില്‍ എടുത്തുപറഞ്ഞു. അതുവഴി ഭാര്യയെ സന്തോഷവതിയാക്കാന്‍ പരാതിക്കാരന്‍ ശ്രമിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. നമുക്കു പ്രതീക്ഷയുടെ മേല്‍ സ്വാതന്ത്ര്യമുണ്ട്. യാഥാര്‍ത്ഥ്യങ്ങളുടെ മേല്‍ സ്വാതന്ത്ര്യമില്ല. ഈ യാഥാര്‍ത്ഥ്യം ദമ്പതികള്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തേ പറ്റൂ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends