തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു... ലോക്‌സഭാ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി; രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്‌സഭാ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു.
2022 നവംബര്‍ 21-നായിരുന്നു മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിക്കുന്നത്. രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു ഗോയല്‍.
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ അരുണ്‍ ഗോയല്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു. ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിരവധി സംസ്ഥാനങ്ങളില്‍ അദ്ദേഹം നേരിട്ട് സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഗോയലിന്റെ രാജിയോടെ, മുഴുവന്‍ തിരഞ്ഞെടുപ്പ് യന്ത്രങ്ങളുടെയും മേല്‍നോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തം ഇനി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനായിക്കും.
പഞ്ചാബ് കേഡറില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഓഫീസറാണ് അരുണ്‍ ഗോയല്‍, 2022 നവംബര്‍ 21-ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ റോള്‍ ഔദ്യോഗികമായി ഏറ്റെടുത്തു. ഗോയല്‍ മുമ്പ് ഹെവി ഇന്‍ഡസ്ട്രി മന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്നു.
https://www.facebook.com/Malayalivartha





















