ഡല്‍ഹിയില്‍ നാല്‍പ്പത് അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു....

ഡല്‍ഹിയില്‍ നാല്‍പ്പത് അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു.... ഡല്‍ഹി വസന്തവിഹാര്‍ കേശോപൂര്‍ മാണ്ഡിക്ക് സമീപത്താണ് സംഭവം.
ജല ബോര്‍ഡിന്റെ ട്രീറ്റ്‌മെന്റ് പ്ലാന്റിനുള്ളിലെ 40 അടി താഴ്ചയുള്ള കുഴല്‍കിണറിലാണ് കുട്ടി വീണിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം സംഭവിച്ചത്. കിണറില്‍ വീണ കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി കുഴല്‍ കിണറില്‍ ഒരു കുഞ്ഞ് വീണതായി വികാസ്പുരി പൊലീസില്‍ വിവരം ലഭിക്കുകയായിരുന്നു.
നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെയും (എന്‍.ഡി.ആര്‍.എഫ്) ഡല്‍ഹി ഫയര്‍ സര്‍വീസസിന്റെയും (ഡി.എഫ്.എസ്) സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കുട്ടി വീണതിന് സമാന്തരമായി മറ്റൊരു കുഴല്‍ക്കിണര്‍ കുഴിക്കുന്ന പ്രവൃത്തി എന്‍.ഡി.ആര്‍.എഫ് സംഘം ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ .
https://www.facebook.com/Malayalivartha






















