അസമിലെ തേയില ലോകമെമ്പാടും പ്രശസ്തമായി... അസമിലെ തേയില കൃഷിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...

അസമിലെ തേയില കൃഷിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ കാസിരംഗ നാഷണല്‍ പാര്‍ക്കിന് സമീപത്തുള്ള തേയില തോട്ടങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അസമിലെ തേയില ലോകമെമ്പാടും പ്രശസ്തമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'അസം അതിമനോഹരമായ തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ടതാണ്, ഇവിടെ ഉത്പാദിപ്പിക്കുന്ന തേയില വ്യാപിച്ചിരിക്കുന്നു. ഈ അവസരത്തില്‍ തേയില കര്‍ഷകരെ അഭിനന്ദിക്കാനായി ഞാന്‍ ആഗ്രഹിക്കുന്നു. അസം തേയില ലോകമെമ്പാടും സംസ്ഥാനത്തിന്റെ യശസ് ഉയര്‍ത്തുന്നു. വിനോദസഞ്ചാരികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, സംസ്ഥാന സന്ദര്‍ശിക്കുമ്പോള്‍ ഈ തേയില തോട്ടങ്ങളില്‍ക്കൂടി എത്തണമെന്ന് ' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രി്ക്ക് നന്ദി അറിയിച്ച് അസം മുഖ്യമന്ത്രിയും എത്തിയിരുന്നു. 200 വര്‍ഷത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തെ തേയില കൃഷിക്ക് പ്രോത്സാഹനമാകുന്ന വികസന പദ്ധതികള്‍ ലഭ്യമാകുന്നത്. കൂടാതെ പുതിയ സ്‌കൂളുകള്‍, ആശുപത്രികള്‍, ഉയര്‍ന്ന വേതനം എന്നിവയും ലഭിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വമാണ് ഇതെല്ലാം സാധ്യമാക്കിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എക്‌സില്‍ കുറിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















