'നോ പര്‍ച്ചേസ്, നോ സെയില്‍' പണിമുടക്ക് ... രാജസ്ഥാനില്‍ രണ്ടു ദിവസത്തേക്ക് പെട്രോള്‍ പമ്പുകള്‍ അടച്ചിടും....

രാജസ്ഥാനില്‍ രണ്ടു ദിവസത്തേക്ക് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. രാജസ്ഥാന്‍ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്‍ ഞായറാഴ്ച രാവിലെ ആറ് മുതല്‍ അടുത്ത 48 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചതായി സംഘടന ട്രഷറര്‍ സന്ദീപ് ബഗേരിയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
രാജസ്ഥാനില്‍ വാറ്റ് നികുതി വര്‍ധിപ്പിച്ചതിനാല്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ തുടര്‍ച്ചയായി നഷ്ടം നേരിടുന്നുണ്ടെന്ന് ബഗേറിയ പറഞ്ഞു. സംസ്ഥാനത്തെ ഉയര്‍ന്ന ഇന്ധന വില സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പണിമുടക്ക് പ്രഖ്യാപിച്ചത്.
"
https://www.facebook.com/Malayalivartha






















