പുതിയ വിമാനത്താവളങ്ങൾ, പുതിയ ടെർമിനൽ, നവീകരിച്ച ടെർമിനലുകൾ, മറ്റ് അടിസ്ഥാന സൗകര്യ വികസനം; ഒറ്റ ദിവസം 10,000 കോടി രൂപയുടെ 15 പദ്ധതികൾ; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നു

വ്യോമയാന മേഖലയിൽ ഇന്ന് ചരിത്ര ദിനമാണ്. ഈ മേഖലയിൽ വമ്പൻ മുന്നേറ്റത്തിനാണ് രാജ്യം തയ്യാറെടുക്കുന്നത്. ഒറ്റ ദിവസം 10,000 കോടി രൂപയുടെ 15 പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുകയാണ്. പുതിയ വിമാനത്താവളങ്ങൾ, പുതിയ ടെർമിനൽ, നവീകരിച്ച ടെർമിനലുകൾ, മറ്റ് അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ വിവിധ പദ്ധതികളാണ് സമർപ്പിക്കുന്നത്, ഇന്ത്യയിലെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡൽഹി വിമാനത്താവളം, ലക്നൗ, പൂനെ എന്നിവിടങ്ങളിലെ പുതിയ ടെർമിനലുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് .
കോലാപൂർ, ഗ്വാളിയാർ, ബജൽപൂർ, അലിഗഢ്, ചിത്രകൂട്, മൊറാദാബാദ്, ശ്രാവസ്തി, അദംപൂർ എന്നിവിടങ്ങളിലും പുതിയ ടെർമിനലുകൾ തുറക്കപ്പെടുന്നു . കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളുടെ പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 8,903 കോടി രൂപ ചെലവിലാണ് 12 ടെർമിനലുകൾ വികസിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്.
പ്രതിവർഷം 95 ലക്ഷം യാത്രക്കാരെ വഹിക്കാൻ ഇതിനു സാധിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്, ലോകത്തിൽ ഏറ്റവും വേഗതത്തിൽ വളരുന്ന വ്യോമായാന വിപണി ഇന്ത്യയുടേതാണെന്നാണ് . 2023-24 സാമ്പത്തിക വർഷത്തിൽ ഇതുവരെ ചെന്നൈ, പോർട്ട് ബ്ലെയർ, സൂററ്റ്, തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങളിൽ പുതിയ സംയോജിത ടെർമിനൽ കെട്ടിടങ്ങൾ പ്രവർത്തിച്ച് തുടങ്ങി.
കാൺപൂർ, രാജ്‌കോട്ട്, തേസു, മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളം, അയോദ്ധ്യ ധാം എന്നിവിടങ്ങളിലും വ്യോമയാന മേഖലയിൽ കുതിപ്പുണ്ടായി. ദാതിയ, ഉദയ്പൂർ, ജോധ്പൂർ, രാജമുണ്ട്രി എന്നിവിടങ്ങളിൽ പുതിയ ടെർമിനൽ കെട്ടിടങ്ങൾക്ക് തറക്കല്ലിട്ടു.
https://www.facebook.com/Malayalivartha






















