ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് തിരഞ്ഞെടുപ്പ് ബോണ്ടുവിവരങ്ങള്‍ പുറത്തുവരുമോയെന്നതില്‍ എസ്.ബി.ഐ. നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് തിരഞ്ഞെടുപ്പ് ബോണ്ടുവിവരങ്ങള്‍ പുറത്തുവരുമോയെന്നതില്‍ എസ്.ബി.ഐ. നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്.ബി.ഐ. നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് ഇന്ന് പരിഗണിക്കും. മാര്‍ച്ച് ആറിനകം എസ്.ബി.ഐ. വിവരങ്ങള്‍ നല്‍കണമെന്നും 13നകം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് ബോണ്ട് പദ്ധതി റദ്ദാക്കി സുപ്രീംകോടതി ആവശ്യപ്പെട്ടത്.
2019 ഏപ്രില്‍ 12 മുതല്‍ സുപ്രീംകോടതിവിധി വന്ന 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകളുണ്ടെന്നും അവയുടെ വിവരങ്ങള്‍ ഡീകോഡ് ചെയ്യാന്‍ സമയം വേണമെന്നുമാണ് എസ്.ബി.ഐ. ആവശ്യം. കോടതി ഇതംഗീകരിച്ചാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ബോണ്ടുവഴി സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പിനുമുമ്പ് പുറത്തുവരില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാകുമിത്.
ഹര്‍ജി ബി.ജെ.പി. നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ സഹായിക്കാനാണെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. എസ്.ബി.ഐ.ക്കെതിരേ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജിയും ഇന്ന് പരിഗണിക്കും.
https://www.facebook.com/Malayalivartha






















