അമിതവേഗതയില്‍ വന്ന മെഴ്സിഡസ് കാര്‍ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി ഉറങ്ങിക്കിടന്നയാള്‍ മരിച്ചു... കട പൂര്‍ണ്ണമായും തകര്‍ന്നനിലയില്‍

അമിതവേഗതയില്‍ വന്ന മെഴ്സിഡസ് കാര്‍ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി ഉറങ്ങിക്കിടന്നയാള്‍ മരിച്ചു. പഞ്ചാബിലെ മൊഹാലിയിലാണ് ദാരുണമായ സംഭവം നടന്നത്.
റോഡരികിലെ കടയിലേക്ക് അമിത വേഗതയിലെത്തിയ കാറിടിച്ച് കയറുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് .
ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അമിതവേഗതയില്‍ വന്ന വെള്ള മെഴ്സിഡസ് സിഎല്‍എ ക്ലാസ് കാര്‍ കടയിലേക്ക് ഇടിച്ച് കയറി പ്രകാശ് കുമാര്‍ എന്നയാളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കട പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ പ്രകാശ് കുമാറും മരിക്കുകയായിരുന്നു. അപകടത്തില്‍ കടയും സമീപത്തെ സ്‌കൂളിന്റെ മതിലും തകര്‍ന്നിട്ടുണ്ട്. സ്ഫോടനമാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയതെന്ന് പൊലീസ്
അതേസമയം, സംഭവത്തില്‍ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഡ്രൈവറെ ഉടന്‍ പിടികൂടി അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ പൊലീസ് ജാഗ്രത കാട്ടിയില്ലെന്നും ജനങ്ങള്‍ പറയുന്നു. പ്രകാശ് കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















