ഇന്ത്യന്‍ സൈനിക ശക്തിയുടെ വിളംബരമായി രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഭാരത് ശക്തി അഭ്യാസ പ്രകടനം നാളെ നടക്കും...പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും

ഇന്ത്യന്‍ സൈനിക ശക്തിയുടെ വിളംബരമായി രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഭാരത് ശക്തി അഭ്യാസ പ്രകടനം മാര്‍ച്ച് 12ന് നടക്കും. നാളെ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും.
തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ പ്രകടനം പരിപാടിയില്‍ നടക്കും. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഭ്യാസം. യുദ്ധടാങ്കുകള്‍ മുതല്‍ തേജസ് യുദ്ധവിമാനങ്ങള്‍ വരെ പങ്കെടുക്കുന്ന ശക്തിപ്രകടനം.
തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളും സംവിധാനങ്ങളുമാണ് ഭാരത് ശക്തി പ്രകടനത്തില്‍ പങ്കെടുക്കുക. ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് പരിപാടിയുടെ ആപ്തവാക്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്ത സൈനിക മേധാവിയും കര നാവിക വ്യോമസേന മേധാവിമാരും പരിപാടിക്ക് സാക്ഷിയാകുകയും ചെയ്യും.
തദ്ദേശീയമായി വികസിപ്പിച്ച ആശയ വിനിമയ സംവിധാനങ്ങളുടെയും നെറ്റ് വര്‍ക്കുകളുടെയും ക്ഷമതയും അഭ്യാസത്തിന്റെ ഭാഗമായി പരിശോധിക്കും.
കെ-9 ആര്‍ട്ടിലറി റൈഫിളുകള്‍, തദ്ദേശീയ ഡ്രോണുകള്‍, പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകള്‍, ഹ്രസ്വദൂര മിസൈലുകള്‍ എന്നിവയും ശക്തിപ്രകടനം നടത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha






















