Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി നിർണ്ണായക പങ്കുവഹിച്ചെന്ന് റിപ്പോർട്ടുകൾ...റഷ്യ പിന്തിരിയാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്..

11 MARCH 2024 03:02 PM IST
മലയാളി വാര്‍ത്ത

യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ (Russia- Ukraine) ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണ്ണായക പങ്കുവഹിച്ചെന്ന് സിഎൻഎൻ റിപ്പോർട്ട് (CNN Report). പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇവരും പുടിനുമായുള്ള ബന്ധമാണ് ആണവ ആക്രമണത്തിൽ നിന്നും റഷ്യ പിന്തിരിയാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2022 അവസാനത്തോടെ യുക്രെയ്നിൽ ആക്രമണം നടത്താൻ റഷ്യ പദ്ധതിയിട്ടിരുന്നു. ഈ ആക്രമണം തടയാൻ നരേന്ദ്രമോദിയും ചില രാജ്യങ്ങളിലെ നേതാക്കളും പ്രധാന പങ്കുവഹിച്ചു. ആണവ ആക്രമണം തടയാൻ നരേന്ദ്ര മോദി അടക്കമുള്ളവർ പുടിനുമായി സംസാരിച്ചുവെന്നും സിഎൻഎന്റെ റിപ്പോർട്ടിൽ പറയുന്നു.

 

യുക്രെയ്നെ ഇല്ലാതാക്കാൻ റഷ്യ തന്ത്രപ്രധാനമായതോ ആണവായുധങ്ങളോ ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഭരണകൂടം ആശങ്കാകുലരാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാജ്യങ്ങളിലെ നേതാക്കളെയും അമേരിക്ക ബന്ധപ്പെട്ടിരുന്നു. ഈ രാജ്യങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകുകയും ചെയ്തു. ഭയാനകമായ പ്രതിസന്ധി ഒഴിവാക്കാൻ ഇത് അമേരിക്കയെ സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.യുക്രെയ്നിൽ റഷ്യ ആണവ ആക്രമണം ന‌ടത്താൻ സാധ്യതയുണ്ടെന്നും, ഇതിനെ നേരിടാൻ അമേരിക്ക തയ്യാറെടുത്തിരുന്നതായും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.ഖേർസണിൽ ഉടലെടുത്ത യുദ്ധ സാഹചര്യം ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതയുണ്ടാക്കുമെന്ന് യുഎസ് ഭരണകൂടത്തിനുള്ളിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള ഗ്ലോബൽ സൗത്തിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്ക സഹായം തേടി.

അമേരിക്കയുടെ അഭ്യർത്ഥനയെത്തുടർന്ന് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ റഷ്യയുമായി ബന്ധപ്പെടുകയും സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്തതായി മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൻ്റെ കാര്യത്തിൽ, സിവിലിയൻ കൊലപാതകങ്ങളെ ഇന്ത്യ എപ്പോഴും അപലപിക്കുകയും യുദ്ധം സമാധാനപരമായി പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് യുദ്ധകാലമല്ലെന്ന് ഉസ്‌ബെക്കിസ്ഥാനിൽ എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി പുടിനോട് പറഞ്ഞിരുന്നു.യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആണവായുധ പ്രയോഗം തടയുന്നതിനായി നിരവധി പദ്ധതികൾ രൂപപ്പെടുത്തുകയും നിരവധി യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. 2022 അവസാനം കെർസൺ ഉൾപ്പെടെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾക്കെതിരെ യുക്രെയന്‍ സൈന്യം കാര്യമായ മുന്നേറ്റം നടത്തിയപ്പോൾ ആണവായുധ പ്രയോഗ സാധ്യത കൂടുതൽ ഉയർന്നു.

 

റഷ്യൻ സേനയ്ക്ക് നേരിട്ട തിരിച്ചടി സംഘർഷം ആണവയുദ്ധത്തിലേയ്ക്ക് നീങ്ങുമോയെന്ന ആശങ്ക വർധിപ്പിച്ചിരുന്നു.കൂടാതെ ആണവ ആക്രമണം നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചുള്ള റഷ്യൻ ഉദ്യോഗസ്ഥരുടെ ചില സംഭാഷണങ്ങളും പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഈ ചർച്ചകളുടെ കൃത്യമായ സ്വഭാവം വ്യക്തമല്ലെങ്കിലും അവ യുഎസ് ഭരണകൂടത്തിൽ ആശങ്ക വർധിപ്പിച്ചു.തുടർന്ന് 2022 അവസാനത്തിലുടനീളം, യുഎസ് അടിയന്തിര നയതന്ത്ര ഇടപെടലുകൾ നടത്തിയിരുന്നു. ആശങ്കകൾ റഷ്യയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ ആണവയുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളും അമേരിക്ക നടത്തിയതായി ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ സ്ക്യൂട്ടോയോട് പറഞ്ഞു.

 

ചൈനീസ് നേതാവ് ഷി ജിൻപിങ്ങിൻ്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലുകളും പരസ്യ പ്രസ്താവനകളും ഈ പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചതായും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ഉസ്ബെക്കിസ്ഥാനിൽ വച്ച് നടന്ന ഒരു ഉച്ചകോടിക്കിടെ, ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് നരേന്ദ്രമോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട് പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. “ഇന്നത്തെ യുഗം യുദ്ധത്തിനുള്ളതല്ല” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനെ അറിയിച്ചത്. ഈ സന്ദേശം പിന്നീട് പല ലോകനേതാക്കളും ഏറ്റെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends