Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് ചാരക്കപ്പലുകൾ; ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കുന്നുവെന്ന് സംശയത്തിൽ ജാഗ്രതയോടെ ഇന്ത്യൻ നാവിക സേന

11 MARCH 2024 06:16 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടെ, അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുന്നത് "അതിർത്തി പ്രദേശങ്ങളുടെ സമാധാനവും സമാധാനവും സംരക്ഷിക്കുന്നതിന് അനുയോജ്യമല്ല" എന്ന് ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി. മാത്രമല്ല ഇന്ത്യൻ മഹാസമുദ്രത്തിൽ ഇരട്ട കപ്പലുകളായ സിയാങ് യാങ് ഹോങ് 01,03 എന്നീ ഇരട്ട കപ്പലുകൾ നിലയുറപ്പിച്ചിരിക്കുകയാണ് . ചൈനീസ് പ്രതിരോധകരാറിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ് .

 

2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദർശന വേളയിൽ ഒപ്പുവെച്ച കരാറിൻ്റെ ഭാഗമായി 2021 ജനുവരിയിൽ ഇന്ത്യയുടെ ഹൈഡ്രോഗ്രാഫി ഓഫീസുമായി സഹകരിച്ച് മാലദ്വീപ് ഹൈഡ്രോഗ്രാഫിക് സർവേ ആരംഭിച്ചിരുന്നു. ഇപ്പോൾ ഹൈഡ്രോഗ്രാഫിക് സർവേകൾ നടത്തുന്നതിന് ഇന്ത്യയുമായി കരാർ പുതുക്കേണ്ടതില്ലെന്ന് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു അറിയിച്ചിട്ടുണ്ട് . ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായതോടെ മാലിദ്വീപുമായി സൈനിക കരാറിലും ചൈന ഒപ്പുവെച്ചിട്ടുണ്ട് . .

'മാലദ്വീപ് റിപ്പബ്ലിക്കിന് ചൈനയുടെ സൈനിക സഹായം സൗജന്യമായി നല്‍കുന്നതിനുള്ള കരാറില്‍ ആണ് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സന്‍ മൗമൂനും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇന്റര്‍നാഷണല്‍ മിലിട്ടറി കോഓപ്പറേഷന്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഷാങ് ബവോഖും ഒപ്പുവച്ചത് .ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 ന് മാലദ്വീപ് അനുമതി നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനീസ് സൈനിക സംഘത്തിന്റെ സന്ദര്‍ശനം.

ഭൂമിശാസ്‌ത്രപരമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപരധാനമായ സ്ഥലത്താണ് മാലി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ മേഖലയിലെ സമുദ്ര സുരക്ഷയിലും വ്യാപാര പാതകളിലും ഈ പ്രദേശം നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് പതിനായിരത്തോളം സൈനികരെ പിൻവലിച്ച് ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇപ്പോൾ ചൈനീസ് ചാരക്കപ്പലുകൾ ഇന്ത്യൻ തീരത്ത് റോന്തു ചുറ്റുന്നത്

ഇരട്ട കപ്പലുകളായ സിയാങ് യാങ് ഹോങ് 01,03 എന്നീ ഇരട്ട കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. സിയാങ് യാങ് ഹോങ് 03 മാലദ്വീപിൽ നങ്കൂരമിട്ട നിലയിലാണ്, എന്നാൽ 01 ബംഗാൾ ഉൾക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കപ്പൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്ക് നിങ്ങുന്നതായാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ സൂചന.

ചരക്കിറക്കുന്നതിനും ഇന്ധനം നിറക്കുന്നതിനുമായാണ് സിയാങ് യാങ് ഹോങ് 03 ഫെബ്രുവരി 22ന് മാലദ്വീപിൽ നങ്കൂരമിട്ടതെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ കപ്പൽ മാലദ്വീപിന്റെ അതിർത്തി ഭാഗങ്ങളിലുടെ സഞ്ചരിക്കുന്നതായി നാവികസേന നിരീക്ഷണം നടത്തിയിട്ടുണ്ട്. സഞ്ചാരപാത മറച്ചുവെച്ചുകൊണ്ടാണ് കപ്പലിന്റെ യാത്ര.

 

ചൈനീസ് കപ്പലുകൾക്ക് ശ്രീലങ്കയിൽ നങ്കൂരമിടാനുള്ള അനുവാദം 2023 ഡിസംബറിൽ അവസാനിച്ചുവെന്നിരിക്കെ സിയാങ് യാങ് ഹോങ് 01 ശ്രീലങ്കയിലേക്ക് നീങ്ങുന്നത് സംശയം ജനിപ്പിക്കുന്നു. അന്തർവാഹിനികളുടെ പ്രവർത്തനത്തിനായി, കപ്പൽ പാത, കടലിന്റെ ഒഴുക്ക് എന്നിവ പഠിക്കുകയാണ് കപ്പലുകളുടെ പ്രധാന ലക്ഷ്യം, എന്നാൽ ബാലസോറിലെ മിസൈലുകളുടെ പരീക്ഷണങ്ങൾ നിരീക്ഷിക്കുക, വിശാഖപട്ടണം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ആണവ അന്തർവാഹിനി നിരീക്ഷിക്കുക എന്നിവകൂടിയാണ് ചൈനീസ് ചാരക്കപ്പലുകളുടെ ലക്ഷ്യമെന്ന് നാവിക സുരക്ഷാ ഉദ്യോഗസ്ഥർ കണക്കുക്കൂട്ടുന്നു.

ആണവശക്തിയുള്ള മൂന്ന് അന്തർവാഹിനികളാണ് ഇന്ത്യയ്ക്കുള്ളത്. ഇവയിൽ ആണവശക്തിയുള്ള മിസൈലുകളുമുണ്ട്. ഇതിലൊരു അന്തർവാഹിനി നിലവിൽ വിശാഖപട്ടണത്ത് ആഴക്കടൽ പരീക്ഷണങ്ങളിലേർപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ അന്തർവാഹിനികളെയും മിസൈൽ പരീക്ഷണമേഖലകളെയും ചൈനീസ് ചാര ഉപഗ്രഹങ്ങളുമായി കോർഡിനേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ് ചാരക്കപ്പലുകളെന്നു വിദഗ്ദർ കരുതുന്നു. സിയാങ് യാങ് ഹോങ് 01ന് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ പ്രവർത്തിക്കാൻ അനുവാദമുണ്ടെങ്കിലും ആദ്യമായാണ് കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്ന് സഞ്ചരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends