അവസാന നിമിഷം മോദി ആഞ്ഞടിച്ചു, ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം പാലിക്കാനായി മോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കി തീവ്രശക്തികള്‍ക്ക് ഇവിടെ ഇടമില്ല, പിണറായിക്ക് ഒന്നും ചെയ്യാനൊക്കില്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ കാറ്റ് പോയ അവസ്ഥയിൽ..!!!

വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാണെങ്കിലും ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം പാലിക്കാനായി മോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം അഥവാ സി.എ.എ നടപ്പിലാക്കി. അതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കാറ്റ് പോയ അവസ്ഥയിലായി. നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോഴൊക്കെയും വലിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമാണ് രാജ്യമെമ്പാടും ഉണ്ടായത്. അതിനെയൊക്കെ മറികടന്നതാണ് ധീരമായ നടപടിയെടുത്തത്. ഇതോടെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഭാരതത്തിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കും.
മുമ്പ് 11 കൊല്ലം രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. പുതിയ ഭേദഗതി അനുസരിച്ച് പൗരത്വം ലഭിക്കാന്‍ ആറ് കൊല്ലം മതി. 1955ലെ പൗരത്വഭേദഗതി നിയമമാണ് ഇതിനായി ഭേദഗതി ചെയ്തത്. ഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന ആന മണ്ടത്തരവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് മുസ്ലിം മതന്യൂനപക്ഷങ്ങളെ പറ്റിക്കാനും അവരുടെ വോട്ട് നേടിയെടുക്കാനുമുള്ള നീക്കം മാത്രമാണ്. പൗരത്വം യൂണിയന്‍ ലിസ്റ്റില്‍ പെടുന്ന കാര്യമാണ്. കേന്ദ്രസര്‍ക്കാരാണ് പൗരത്വം അനുവദിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കി സമയവും പണവും പാഴാക്കാമെന്നല്ലാതെ ഒരു കാര്യോമില്ല. പിണറായി വിജയന്റെ പ്രസ്താവന കേട്ടാല്‍ തോന്നും സെക്രട്ടറിയേറ്റില്‍ നിന്നാണ് പൗരത്വം നല്‍കുന്നതെന്ന്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തീവ്രസ്വഭാവമുള്ള സംഘടനകളില്‍ പെട്ടവര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുകയും തീവ്രവാദം ഉള്‍പ്പെടെയുള്ള സുരക്ഷാഭീഷണി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക വിഭാഗത്തില്‍ പെടുന്നവരെ ഭേദഗതി നിയമത്തില്‍ നിന്ന് ഒഴിവാക്കിയത്. രാജ്യത്ത് അനധികൃതമായി കുടിയേറുകയും ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്ത നിരവധി പേരാണ് അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ളത്.
വീസ, പാസ്പോര്‍ട്ട് എന്നിവയില്ലാതെ മറ്റ് രാജ്യങ്ങളില്‍ നിന്നു ഇന്ത്യയില്‍ എത്തി താമസിക്കുന്നവരെ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. എന്നാല്‍ 2015, 2016 വര്‍ഷങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷകളില്‍ നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണു ഭേദഗതി നിയമം.
ഈ നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യന്‍ പൗരന്മാരുടെ ഒസിഐ റജിസ്ട്രേഷന്‍ റദ്ദാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അസം, മേഘാലയ, മിസോറം, ത്രിപുര എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ പ്രദേശങ്ങള്‍ക്കു നിയമം ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് ആവശ്യമായ പ്രദേശങ്ങളും നിയമത്തിന്റെ പരിധിയില്‍ വരില്ല. നിയമം പ്രാബല്യത്തിലാകുന്നതോടെ വിദേശികള്‍ക്കു സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളുവെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡപ്യുട്ടി കമ്മിഷണറോ ജില്ലാ മജിസ്ട്രേറ്റോ കൃത്യമായി പരിശോധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന സര്‍ക്കാരുകളും അന്വേഷണം നടത്തണം. ഇരു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ പൗരത്വം നല്‍കുകയുള്ളൂ. എന്നാല്‍ കേന്ദ്രത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ പക്ഷാപാതപരമായി ഇടപെടാന്‍ സാധ്യതയുള്ളതിനാല്‍ ഭാവിയില്‍ തര്‍ക്കങ്ങളുണ്ടായേക്കാം.
നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുസ്‌ലിംലീഗ് അടക്കമുള്ള പാര്‍ട്ടികളും ചില സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് എന്തായാലും കോടതിയില്‍ നിയമപോരാട്ടം തുടരും എന്നതില്‍ തര്‍ക്കമില്ല. ബി.ജെ.പിയെ സംബന്ധിച്ച് രാഷ്ട്രീയമായി വലിയ നേട്ടമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ മുസ്ലിം ന്യൂനപക്ഷങ്ങളുടെയും മതേതര ഇന്ത്യക്കാരുടെയും വോട്ടുകളിലാണ് കണ്ണുവയ്ക്കുന്നത്. അപ്പോള്‍ ഇവരുടെ മതനിരപേക്ഷത വെറും കാപട്യമാണെന്ന് വ്യക്തം.
പരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കേരളത്തിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല എന്നതാണ് അടുത്ത കാപട്യം. ഇനി മതന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തിന്റെ ന്യായീകരണത്തെ കുറിച്ച് പറയാം, പൂഞ്ഞാറില്‍ കത്തോലിക്കാ വൈദികനെ ഒരു കൂട്ടം മുസ്‌ലിംയുവാക്കള്‍ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപെട്ടതെന്നും തെമ്മാടിത്തമാണ് കാട്ടിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ഇത് ചില മുസ്‌ലിം നേതാക്കളെയും സംഘടനകളെയും ചൊടിപ്പിച്ചിരിക്കുകയാണ്.
തെറ്റ് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിയെ സംഘപരിവാറിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി പ്രസ്താവന തിരുത്തണം എന്നാണ് ഇവരുടെ ആവശ്യം. മന്ത്രി വി.എന്‍ വാസവന്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച ശേഷമാണ് സുപ്രഭാതം, സിറാജ് പത്രങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. തങ്ങളുടെ കൂട്ടത്തിലുള്ള ചെറുപ്പക്കാര്‍ ചെയ്ത തെറ്റിനെ തള്ളിപ്പറയാന്‍ ഇക്കൂട്ടര്‍ തയ്യാറായില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രി പ്രസ്താവന തിരുത്തുകയും വേണം എന്നാണ് ആവശ്യം.
ഇത്തരത്തില്‍ സങ്കുചിതമായി ചിന്തിക്കുന്നവരാണ് മതേതരത്വത്തിനാണ് ഘോരഘോരം വാദിക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് മതച്ഛായ നല്‍കിയെന്നാണ് ആക്ഷേപം. അത് തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യമാണ്. വൈദികനെ അപായപ്പെടുത്താന്‍ നോക്കിയത് ഒരു മതവിഭാഗത്തില്‍ പെട്ടവരാണ്. ഇത് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. അക്കാര്യം മുഖ്യമന്ത്രി ്‌വ്യക്തമാക്കുകയാണ് ചെയ്തത്. അതിനെ വളച്ചൊടിക്കുന്നതിന് പകരം തെറ്റ് ചെയ്തവരെ തള്ളിപ്പറയുകയല്ലേ വേണ്ടത്.
ജോസഫ് മാഷിന്റെ കൈ വെട്ടിയവരെ പോലും തള്ളിപ്പറയാത്ത മത പണ്ഡിതന്മാരും നേതാക്കളും ഉള്ള നാടാണ് കേരളം. അതുകൊണ്ട് ഇങ്ങിനെയൊക്കെ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഉത്തരേന്ത്യയിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും മറ്റും സ്വന്തം മതത്തില്‍ പെട്ടവരുടെ തെറ്റുകളെ തള്ളിക്കളയാതെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ ഫലമായാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. അതോര്‍ക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്.
https://www.facebook.com/Malayalivartha






















