കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു...നാല്പത്തിമൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ഇരുപത്തഞ്ച് പേരും അന്‍പത് വയസില്‍ താഴെ പ്രായമുള്ളവര്‍

കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അസം, ഗുജറാത്ത്, മദ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 43 സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റ മകന്‍ നകുല്‍നാഥ് ചിന്ത്വാഡയിലും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട് ജാലോഡിലും മത്സരിക്കും. ചുരുവില്‍ ബിജെപി വിട്ട് ഇന്നലെ കോണ്‍ഗ്രസിലെത്തിയ രാഹുല്‍ കസ്വാന് സീറ്റ് നല്‍കി.
അസമിലെ ജോര്‍ഹാട്ടില്‍ ഗൗരവ് ഗോഗോയി മത്സരിക്കും. 19 പേര്‍ എസ്‌സി എസ്ടി വിഭാഗക്കാരാണ്. നാല്പത്തിമൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ഇരുപത്തഞ്ച് പേരും അന്‍പത് വയസില്‍ താഴെ പ്രായമുയുള്ളവരുമാണ്.
https://www.facebook.com/Malayalivartha






















