Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഇന്ത്യ കുതിയ്ക്കുന്നു... അഗ്‌നി-5 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് വികസിപ്പിച്ച ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളി; അഭിമാന ദിവ്യപുത്രിയായി ഷീന റാണി; ഒരേസമയം പല ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കെല്‍പുള്ള സാങ്കേതികവിദ്യ സംയോജിപ്പിച്ച അഗ്‌നി മിസൈല്‍ രാജ്യത്തിന് കരുത്ത്

13 MARCH 2024 07:53 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ഇന്ത്യയുടെ അഭിമാനമായി അഗ്‌നി-5 മിസൈല്‍ മാറുമ്പോള്‍ മലയാളികള്‍ക്കും സന്തോഷം. അഗ്‌നി-5 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് വികസിപ്പിച്ച ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളിയായ ഷീന റാണി.

പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ ഷീന റാണി തിരുവനന്തപുരം സ്വദേശിനിയാണ്. 'മിഷന്‍ ദിവ്യാസ്ത്ര' എന്ന പേരിലുള്ള ദൗത്യമാണു ഷീന നയിച്ചത്. ഒരേസമയം പല ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കെല്‍പുള്ള സാങ്കേതികവിദ്യ സംയോജിപ്പിച്ച അഗ്‌നി മിസൈല്‍ കഴിഞ്ഞ ദിവസം ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

അഗ്‌നി മിസൈല്‍ ഗവേഷണവുമായി ബന്ധപ്പെട്ട് 1999 മുതല്‍ പ്രവര്‍ത്തിക്കുന്ന ഷീന, നിലവില്‍ ഡിആര്‍ഡിഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറിയില്‍ ശാസ്ത്രജ്ഞയാണ്. തിരുവനന്തപുരം വിഎസ്എസ്സിയില്‍ 8 വര്‍ഷം സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് (സിഇടി) ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിരുദമെടുത്ത ശേഷം 1998 ല്‍ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന്റെ ഭാഗമായി. അതിനു ശേഷമാണു ഷീന ഡിആര്‍ഡിഒയില്‍ ചേര്‍ന്നത്.

അതേസമയം ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസ് ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചു. ഉപഗ്രഹം ആദ്യമായി പകര്‍ത്തിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഉപഗ്രഹത്തിലെ കാലാവസ്ഥ പേലോഡുകളായ 6-ചാനല്‍ ഇമേജറും 19-ചാനല്‍ സൗണ്ടറും മാര്‍ച്ച് ഏഴിന് പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. കര്‍ണാടക ഹാസനിലെ ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയാണ് ചിത്രങ്ങള്‍ പ്രോസസ് ചെയ്ത് പുറത്തുവിട്ടത്.

ഈ വര്‍ഷം ഫെബ്രുവരി 17-ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. അത്യാധുനിക പര്യവേക്ഷണ ഉപകരണങ്ങളുമായാണ് ഉപഗ്രഹം ഒരുക്കിയിരിക്കുന്നത്. പേടകം പകര്‍ത്തിയ ഭൂമിയുടെ ചിത്രത്തില്‍ ഇന്ത്യയുടെ ചിത്രവും വ്യക്തമാണ്. ഉപഗ്രഹത്തിലെ 6 ചാനല്‍ ഇമേജര്‍ ഉപകരണം ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിന്റേയും അന്തരീക്ഷത്തിന്റേയും ചിത്രങ്ങള്‍ വിവിധ സ്പെക്ട്രല്‍ ചാനലുകളിലും തരംഗദൈര്‍ഘ്യത്തിലും പകര്‍ത്തുമെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.

വിവിധ സ്പെക്ട്രല്‍ ചാനലുകളില്‍ ചിത്രം പകര്‍ത്തുമ്പോള്‍ മേഘങ്ങള്‍, എയറോസോള്‍, ഭൂമിയുടെ ഉപരിതല താപനില, സസ്യങ്ങളുടെ ആരോഗ്യം, ജല നീരാവി വിതരണം തുടങ്ങിയ വിവിധ അന്തരീക്ഷ, ഉപരിതല പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.

ഇന്‍സാറ്റ്- 3ഡി (2014), ഇന്‍സാറ്റ് 3ഡിആര്‍(2016) എന്നീ ഉപഗ്രഹങ്ങളുടെ പിന്‍ഗാമിയാണ് ഇന്‍സാറ്റ്-3ഡിഎസ്. എര്‍ത്ത് സയന്‍സസ് മന്ത്രാലയമാണ് ഇതിന്റെ പൂര്‍ണമായ ചിലവും വഹിച്ചിരിക്കുന്നത്. മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസര്‍ച്ച് ആന്റ് റെസ്‌ക്യൂ സര്‍വീസസിനുള്ള പിന്തുണ ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചത്.

2274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി, കാലാവസ്ഥാ വകുപ്പ്, നാഷണല്‍ സെന്റര്‍ ഫോര്‍ മ്യൂസിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ്, ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തുടങ്ങിയ എര്‍ത്ത് സയന്‍സസ് മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ക്ക് ഉപയോഗപ്പെടുത്താനാവും.

ആറ് തരംഗദൈര്‍ഘ്യ ബാന്‍ഡുകളില്‍ ഉയര്‍ന്ന റസലൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപഗ്രഹത്തിലെ ഇമേജര്‍ പേലോഡിന് സാധിക്കും. ജല നീരാവിയുടെ സാന്നിധ്യം പോലുള്ള അന്തരീക്ഷത്തിലെ നിര്‍ണായ വിവരങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. ചുഴലിക്കാറ്റുകള്‍, മണ്‍സൂണ്‍, ഇടിമിന്നലുകള്‍, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിന് ഈ കഴിവ് സഹായകമാണ്, അതുവഴി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാവും. അന്തരീക്ഷത്തിലെ താപനില ഹ്യുമിഡിറ്റി എന്നിവ അളക്കുന്നതിനുള്ള സൗണ്ടര്‍ ഉപകരണവും ഇന്‍സാറ്റ് 3ഡിഎസിലുണ്ട്. അന്തരീക്ഷത്തിന്റെ ത്രിമാന പ്രതിനീകരണം കൃത്യമായ കാലാവസ്ഥാ പ്രവചനത്തിനും അന്തരീക്ഷ ചലനാത്മകത മനസ്സിലാക്കുന്നതിനും ഇത് സഹായിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (1 hour ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (1 hour ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (2 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (2 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (2 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (2 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (2 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (4 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (4 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (4 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (5 hours ago)

Malayali Vartha Recommends