Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പത്ത് വര്‍ഷം ട്രെയിലര്‍ മാത്രം, പടം പിന്നാലെ വരും… രാജ്യത്തെ നിരവധി റെയില്‍വെ വികസനപദ്ധതികള്‍ക്ക്, തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസ് ഡയലോഗ്... പിക്ചര്‍ ബാക്കി ഹേ എന്ന പ്രഖ്യാപനം കൈയടിയോടെ ജനം ഏറ്റെടുത്തു..

13 MARCH 2024 02:27 PM IST
മലയാളി വാര്‍ത്ത

പത്ത് വര്‍ഷം ട്രെയിലര്‍ മാത്രം, പടം പിന്നാലെ വരും… രാജ്യത്തെ നിരവധി റെയില്‍വെ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസ് ഡയലോഗ്. പിക്ചര്‍ ബാക്കി ഹേ എന്ന പ്രഖ്യാപനം കൈയടിയോടെ ജനം ഏറ്റെടുത്തു.റെയില്‍വെ വികസനം സര്‍ക്കാരിന്റെ മുന്‍ഗണനാപട്ടികയിലുള്ളതാണ്. കഴിഞ്ഞ പത്തു വര്‍ഷം ചെയ്തതെല്ലാം വെറും ട്രെയിലര്‍ മാത്രമാണ്. എനിക്ക് ഒരുപാട് ദൂരം പോകാനുള്ളതാണ്. റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്ന് തുടങ്ങിയതാണ് എന്റെ ജീവിതം. വികസനത്തിന്റെ ചക്രവാളസീമകളിലേക്ക് നമ്മള്‍ യാത്ര ചെയ്യും, പ്രധാനമന്ത്രിയുടെ ഓരോ വാക്കും ജനം ജയാരവം മുഴക്കി സ്വീകരിച്ചു.നോക്കൂ, ഈ വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുണ്ടാക്കാനുള്ള വഴിയല്ല, വികസിതഭാരതത്തിലേക്കുള്ള രാജപാതയാണ്. നാം നേരിട്ട പ്രയാസങ്ങള്‍ അടുത്ത തലമുറയ്‌ക്കുണ്ടാകരുത്. കഴിഞ്ഞ പത്ത് വര്‍ഷം രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ചരക്കുനീക്കത്തിന് നമ്മള്‍ റെയില്‍വേ ഇടനാഴികള്‍ തീര്‍ത്തു.

 

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി കാലതാമസം വരുത്തിയ പദ്ധതികളാണ് നമ്മള്‍ പൂര്‍ത്തിയാക്കിയത്. ചരക്കുനീക്കത്തിനുള്ള ഇടനാഴി രാജ്യത്തിന്റെ വ്യവസായ വികസനത്തിനുള്ള തുറന്ന പാതയായി മാറും, മോദി പറഞ്ഞു.റെയില്‍വെ വികസനം ഭാവിയിലേക്കുള്ള ഗ്യാരന്റിയാണ്. പ്രതീക്ഷകളെ മറികടന്ന് സ്വപ്‌നതുല്യമായ മാറ്റമാണ് ഈ മേഖലയില്‍ രാജ്യം കൈവരിക്കുന്നത്. വന്ദേഭാരത് ശൃംഖല 250 ജില്ലകളിലെത്തിയിരിക്കുന്നു.നൂറ് ശതമാനം വൈദ്യുതീകരണത്തിലേക്ക് റെയില്‍വേ കുതിക്കുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ പദ്ധതിയിലുണ്ട്. എല്ലാ സ്റ്റേഷനുകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു.സ്വാതന്ത്ര്യാനന്തരം, റെയില്‍വേ മേഖലയെ ഏറ്റവുമധികം സ്വാധീനിച്ച സാമൂഹ്യക്ഷേമത്തേക്കാള്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കാണ് സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കിയത്.

10 വര്‍ഷം മുമ്പ്, ആറ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇല്ലായിരുന്നു. നമ്മുടെ സര്‍ക്കാര്‍ റെയില്‍വേ മേഖലയുടെ ഭൂപ്രകൃതിയെ പൂര്‍ണമായും മാറ്റിമറിച്ചു. ഈ മേഖലയ്‌ക്ക് മുന്‍ഗണന നല്‍കി, 2014-ന് മുമ്പുള്ള ബജറ്റിനെ അപേക്ഷിച്ച് ശരാശരി റെയില്‍വേ ബജറ്റ് 6 മടങ്ങ് വര്‍ധിപ്പിച്ചു.2024ലെ 2.5 മാസത്തിനുള്ളില്‍ 11 ല ക്ഷം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടന്നു, പ്രധാനമന്ത്രി പറഞ്ഞു.കേരളത്തിലും വികസനത്തിന്റെ പ്രതിഫലനം കാണാൻ സാധിക്കും. ട്രെയിനുകളുടെ സഞ്ചാര വേഗം വര്‍ധിപ്പിക്കുന്നതിന് തിരുവനന്തപുരം- മംഗലൂരു പാതയിലെ വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി റെയില്‍വേ. മൂന്ന് മാസത്തിനകം വളവുകള്‍ നിവര്‍ത്തല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മനീഷ് തപ്ലിയാല്‍ വ്യക്തമാക്കി .ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത പ്രവര്‍ത്തികളാണ് നടക്കുന്നത്.

 

ഭൂമി ഏറ്റെടുക്കല്‍ സമയമെടുക്കുന്ന പ്രക്രിയയാണ്. ട്രെയിനുകള്‍ക്ക് വേഗം കൂട്ടാന്‍ കഴിയുന്ന തരത്തില്‍ വളവുകള്‍ നിവര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള റെയില്‍വേ ലൈനുകളില്‍ അനുവദനീയമായ പരമാവധി വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാണെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുന്നതിന്, പിടിച്ചിടുന്നത് മൂലം മറ്റു ട്രെയിനുകള്‍ വൈകുന്നതായുള്ള ആരോപണങ്ങള്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നിഷേധിച്ചു. മറ്റു ട്രെയിനുകളുടെ സമയത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ട്രെയിനുകള്‍ക്ക് കാലതാമസമില്ലെന്നും മനീഷ് തപ്ലിയാല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (1 hour ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (1 hour ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (2 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (2 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (2 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (2 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (2 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (4 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (4 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (4 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (5 hours ago)

Malayali Vartha Recommends