Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ, ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ കിട്ടിയത് ജീവനുള്ള പാമ്പ്, കുരങ്ങന്റെ കൈ, ചത്ത പക്ഷി, മുട്ടകള്‍, ഏലസുകള്‍ എന്നിവ....

13 MARCH 2024 03:49 PM IST
മലയാളി വാര്‍ത്ത

പണ്ടൊക്കെ സ്വർണമായിരുന്നു വിമാനത്താവളങ്ങൾ വഴി ഏറ്റവും കൂടുതൽ കടത്തി കൊണ്ട് വന്നിരുന്നത് . വലിയ അളവിൽ ഒക്കെ സ്വർണം കടത്തുന്നത് വിമാനത്താവളങ്ങളിൽ കസ്റ്റംസ് പിടി കൂടാറുണ്ട് . അതും പിടിക്കപെടാതെ ഇരിക്കാൻ വളരെ മാരകമായ വഴിയിലൂടെ എല്ലാം ആണ് സ്വർണം കടത്തുന്നത്. എന്നാൽ ഇപ്പോൾ കുറെ കാലങ്ങളിലായി ഞെട്ടിച്ചു കൊണ്ട് സ്വർണത്തേക്കാൾ കൂടുതൽ കടത്തുന്നത് മൃഗങ്ങളെയാണ് . അതും ചിലപ്പോൾ ജീവനോടെ അല്ലെങ്കിൽ അതിനെ കൊന്നിട്ട്. ഇപ്പോഴിതാ ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ കിട്ടിയത് ജീവനുള്ള പാമ്പ്, കുരങ്ങന്റെ കൈ, ചത്ത പക്ഷി, മുട്ടകള്‍, ഏലസുകള്‍ എന്നിവ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത ഒരു യാത്രക്കാരന്റെ ലഗേജില്‍ നിന്നാണ് ദുബായ് കസ്റ്റംസ് ഇവ പിടിച്ചെടുത്തത്.

 

ഒന്നാം ടെര്‍മിനലില്‍ ഇറങ്ങിയ യാത്രക്കാരന്റെ പെരുമാറ്റത്തിലും ലഗേജിലും സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധന നടത്തുകയായിരുന്നു. ഒരു പ്ലാസ്റ്റിക് ബോക്‌സില്‍ പാക്ക് ചെയ്ത നിലയിലാണ് പാമ്പിനെയും മറ്റും കണ്ടെത്തിയത്. ബോക്‌സ് തുറന്ന ഉദ്യോഗസ്ഥര്‍ ജീവനുള്ള പാമ്പിനെ കണ്ട് ശരിക്കും അമ്പരന്നു. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പോലീസിന് കൈമാറി. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്നാണ് കരുതുന്നത്.ആഭിചാര ക്രിയകള്‍ക്ക് ഉപയോഗിക്കാനായി യുഎഇയിലേക്ക് കൊണ്ടുവന്നതാണ് ഇവയെന്നാണ് കരുതുന്നത്.മുട്ടകള്‍, ഏലസുകള്‍ എന്നിവയടക്കം ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്നതെന്ന് കരുതുന്ന വിവിധ വസ്തുക്കളും ഇയാളുടെ ബാഗില്‍ നിന്ന് കണ്ടെത്തി. ഇത് ആഭിചാര ക്രിയകള്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് ദുബായ് കസ്റ്റംസ് സൂചിപ്പിച്ചു.പിടിച്ചെടുത്ത വസ്തുക്കള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി മതകാര്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

 

ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പ് ഇവ പരിശോധിച്ചുവരികയാണ്.പരിശോധനയ്ക്കിടെ ആദ്യം കണ്ടെത്തിയത് ജീവനുള്ള പാമ്പ് അടങ്ങിയ പ്ലാസ്റ്റിക് പെട്ടിയാണ്. വസ്ത്രങ്ങള്‍ക്കിടയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. തുടര്‍ പരിശോധനയിലാണ് കുരങ്ങിന്റെ കൈ, ചത്ത പക്ഷി, ക്ഷുദ്രപ്രയോഗത്തിനായി പരുത്തിയില്‍ പൊതിഞ്ഞ മുട്ടകള്‍, മന്ത്രവാദ വസ്തുക്കള്‍, മാല, കടലാസ് എഴുത്തുകള്‍ എന്നിവയുള്‍പ്പെടെ 'ബ്ലാക്ക് മാജിക'ുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുക്കള്‍ കണ്ടെത്തിയത്. അസാധാരണമായ ചിഹ്നങ്ങളുള്ള മൃഗത്തോലിന്റെ ഒരു ഭാഗവും കണ്ടെത്തി.2018നും 2020നും ഇടയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 68 കിലോയിലധികം ബ്ലാക്ക് മാജിക് വസ്തുക്കള്‍ പിടികൂടിയതായി ദുബായ് കസ്റ്റംസ് അറിയിച്ചു. എല്ലുകള്‍, നഖങ്ങള്‍, രക്തം, ലോഹക്കഷണങ്ങള്‍, മൃഗത്തോലുകള്‍, ബ്ലാക്ക് മാജിക് പുസ്തകങ്ങള്‍, മുത്തുകള്‍, മത്സ്യത്തിന്റെ അസ്ഥികൂടങ്ങള്‍, മോതിരങ്ങള്‍ എന്നിവ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുമ്പ് കണ്ടുകെട്ടിയിരുന്നു.

 

നിയമവിരുദ്ധമായി സാധനങ്ങള്‍ രാജ്യത്ത് കൊണ്ടുവരുന്നത് തടയാന്‍ ദുബായ് കസ്റ്റംസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവരികയാണെന്ന് ടെര്‍മിനല്‍ ഒന്നിലെ പാസഞ്ചര്‍ ഓപറേഷന്‍സ് വകുപ്പ് സീനിയര്‍ മാനേജര്‍ ഖാലിദ് അഹ്‌മദ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 28 ബുധനാഴ്ച ദുബായ് കസ്റ്റംസ് ഉള്ളി ചാക്കുകളില്‍ ഒളിപ്പിച്ച 26.45 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ജനുവരിയില്‍ 2.34 ലക്ഷം മയക്കുമരുന്ന് ഗുളികള്‍ കടത്താനുള്ള നീക്കം തടഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (1 hour ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (1 hour ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (2 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (2 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (2 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (2 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (2 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (4 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (4 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (4 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (5 hours ago)

Malayali Vartha Recommends