തര്‍ക്കത്തിനൊടുവില്‍... ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അച്ഛനും മകനും ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി
തര്‍ക്കത്തിനൊടുവില്‍... ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അച്ഛനും മകനും ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി.
പമ്മല്‍ മെയിന്‍ റോഡിലെ ഹോട്ടലില്‍ സൂപ്പര്‍വൈസറായ തഞ്ചാവൂര്‍ സ്വദേശി അരുണ്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനകാപുത്തൂര്‍ ലക്ഷ്മി നഗറിലെ ശങ്കര്‍ (55), മകന് അരുണ്‍കുമാര്‍ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പല്ലാവരം പമ്മല്‍ മെയിന്‍ റോഡിലെ അഡയാര്‍ ആനന്ദഭവന് ഹോട്ടലിലാണ് സംഭവം നടന്നത്.
ശങ്കറും മകനും ഇവിടെ ഇഡ്ഡലി വാങ്ങാനായി വന്നതായിരുന്നു. പാഴ്സലായി ഇഡ്ഡലി നല്കിയപ്പോള് ഇവര്‍ കൂടുതല്‍ സാമ്പാര്‍ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഹോട്ടല്‍ ജീവനക്കാര്‍ വിസമ്മതിച്ചതോടെ വഴക്കായി. പ്രശ്നം പരിഹരിക്കാനായി ഇടപെട്ട സെക്യൂരിറ്റി ജീവനക്കാരനെയും ശങ്കറും മകനും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇത് തടയാനായി ശ്രമിച്ച സൂപ്പര്‍വൈസറായ അരുണിനെയും പ്രതികള്‍ മര്‍ദ്ദിച്ചു.
തലക്കും നെഞ്ചിനും പരിക്കേറ്റ അരുണിനെ ഉടന്‍ തന്നെ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി കഴിഞ്ഞില്ല. പവിത്രയാണ് അരുണിന്റെ ഭാര്യ. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
"
https://www.facebook.com/Malayalivartha