ഇന്ത്യന്‍ മുസ്‌ലിംങ്ങളുടെ പൗരത്വം ആരും പതിച്ച് നല്‍കിയതല്ല.., ഭരണഘടന അനുസരിച്ചുള്ള ജന്മാവകാശമാണത്... അതില്ലാതാക്കാന്‍ പൗരത്വമുള്ള പൗരന്മാര്‍ വിചാരിച്ചാല്‍ മാത്രമേ നടക്കൂ...

ഇന്ത്യന്‍ മുസ്‌ലിംങ്ങളുടെ പൗരത്വം ആരും പതിച്ച് നല്‍കിയതല്ല, ഭരണഘടന അനുസരിച്ചുള്ള ജന്മാവകാശമാണത്. അതില്ലാതാക്കാന്‍ പൗരത്വമുള്ള പൗരന്മാര്‍ വിചാരിച്ചാല്‍ മാത്രമേ നടക്കൂ. ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ രാജ്യമെമ്പാടുമുള്ള പ്രതിപക്ഷ കക്ഷികള്‍ ന്യൂനക്ഷ വോട്ട് ലക്ഷ്യമാക്കി നടത്തുന്ന നാടകം ബി.ജെ.പിക്ക് കരുത്തുപകരും. പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസ്സാക്കിയിട്ട് നാല് കൊല്ലം കഴിഞ്ഞു. ഇതിനിടെ ഏതെങ്കിലും മുസ്‌ലിമിനെ പാക്കിസ്ഥാനിലേക്ക് അയച്ചോ? ബംഗ്ലാദേശില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി കുടിയേറിയ മുസ്ലിംങ്ങള്‍ ബംഗാളിലും അസമിലുമുണ്ടെന്ന ആരോപണം ശക്തമാണ്. അങ്ങനെയുള്ളവരെ പോലും നാട്കടത്തിയിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് ഇവിടെ ജനിച്ച് വളര്‍ന്ന പൗരന്മാരുടെ പൗരത്വം എടുത്ത് കളയാനാവുക. അത് കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ നടപ്പാകുന്ന കാര്യമല്ല.
പൗരത്വം ഭരണഘടന നല്‍കുന്ന ഉറപ്പാണ്. ഇക്കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കേണ്ടതിന് പകരം മുസ്‌ലിം വിശ്വാസികളില്‍ ഭീതി നിറയ്ക്കാനുള്ള നീക്കമാണ് സി.പി.എം, കോണ്‍ഗ്രസ്, ത്രിണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നടത്തുന്നത്. ബംഗാളില്‍ 42 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 272 എം.പിമാരുണ്ടെങ്കില്‍ രാജ്യം ഭരിക്കാമെന്നിരിക്കെ അത് ചെറിയ സംഖ്യയല്ല. സി.എ.എയുടെ മറവില്‍ ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാക്കാനാണ് മമതാ ബാനര്‍ജിയും ത്രിണമൂലും നോക്കുന്നത്. ബി.ജെ.പിയാകട്ടെ ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താനും. പരത്വ ഭേദഗതി നിയമം പെട്ടെന്ന് ഉയര്‍ത്തിക്കൊണ്ടു വന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതും അതാണ്. കഴിഞ്ഞ തവണ ത്രിണമൂല്‍ 22ഉം ബി.ജെ.പി 18ഉം സീറ്റുകളിലാണ് വിജയിച്ചത്. വോട്ട് ശതമാനം യഥാക്രമം 43 ഉം 40ഉം ആണ്. അതുകൊണ്ട് സീറ്റും വോട്ട് ശതമാനവും വര്‍ദ്ധിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞേക്കും.
തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ സീറ്റുകളാണുള്ളത്. അതില്‍ 24 സീറ്റും ഡി.എം.കെയുടെ കയ്യിലാണ്. ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന എ.ഐ.ഡി.എം.കെയ്ക്ക് ഒറ്റ എം.പിയെയാണ് കഴിഞ്ഞ തവണ വിജയിപ്പിക്കാനായത്. കേരളത്തിലെ 20 സീറ്റുകളില്‍ 19ഉം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫും ഒരെണ്ണം സി.പി.എമ്മും നേടി. തെലങ്കാനയില്‍ 17ഉം കര്‍ണാടകയില്‍ 28ഉം സീറ്റുകളുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്ത്യാ മുന്നണി സഖ്യത്തിന് ബാംഗാളില്‍ ഉള്‍പ്പെടെ നിലവിലെ സാഹചര്യത്തില്‍ 120 സീറ്റ് നേടാനാകുമായിരുന്നു. എന്നാല്‍ പരത്വഭേദഗതി നിയമം വീണ്ടും ചര്‍ച്ചയായതോടെ അതില്‍ മാറ്റംവരാനാണ് സാധ്യത. അതായത് ബി.ജെ.പിയുടെ 370 എന്ന മാജിക്ക് നമ്പരിലേക്ക് കാര്യങ്ങള്‍ എത്തുന്ന രീതിയില്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. കേന്ദ്രത്തിന്റെ ഭരണപോരായ്മകള്‍, സാമ്പത്തിക പ്രതിസന്ധി, ഓപ്പറേഷന്‍ താമര തുടങ്ങിയ പ്രതിപക്ഷ ആരോപണങ്ങളില്‍ നിന്നെല്ലാം ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധമാറ്റാനും തങ്ങള്‍ ഉദ്ദേശിച്ചത് പോലെ സി.എ.എ ചര്‍ച്ചയാക്കി മാറ്റാനും ബി.ജെ.പിക്ക് കഴിഞ്ഞു.
ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡനത്തിനിരയാവുകയും അവിടെ നിന്ന് നാട് കടത്തപ്പെടുകയും ചെയ്ത പാവങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്. 2003ല്‍ വായ്‌പേയ് സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ അഡ്വാനി നിറകണ്ണുകളോടെയാണ് മന്‍മോഹന്റെ പ്രസംഗം കേട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്‍മോഹന്‍സിംഗ് പിന്നീട് പ്രധാനമന്ത്രിയായെങ്കിലും തന്റെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ വലിയ ഉത്സാഹം കാണിച്ചില്ല. അസമില്‍ അടക്കമുള്ള അനധികൃത കുടിയേറ്റത്തിനോട് കണ്ണടയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ ചെറുതല്ല. പല രാഷ്ട്രീയ പാര്‍ട്ടികളും വോട്ടിന് വേണ്ടി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലൂടെ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്നവരും ധാരാളമാണ്. ഇത്തരത്തിലെത്തിയ രണ്ട് പേര്‍ ഒന്നര കൊല്ലം മുമ്പ് ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ വൃദ്ധദമ്പതികളെ കൊന്ന് സ്വര്‍ണവും പണവുമായി കടന്നിരുന്നു.
ഇവരെ ഹൈദരാബാദില്‍ വെച്ചാണ് കേരളാ പോലീസ് പിടികൂടിയത്. ബംഗ്ലാദേശില്‍ നിന്നെത്തി വ്യാജരേഖകളുമായും അല്ലാതെയും ഇന്ത്യയില്‍ കഴിയുന്ന ധാരാളം പേരുണ്ട്. ഇവരില്‍ ക്രിമിനല്‍ സംഘങ്ങളുമുണ്ട്. സാധാരണക്കാരുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളാണിതൊക്കെ. ഇതിനൊക്കെ പരിഹാരം എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ 2019ല്‍ പരത്വഭേദഗതി നിയമം പാസ്സാക്കിയത്. അതിനെതിരെ രാജ്യത്തെമ്പാടും നടന്ന പ്രക്ഷോഭങ്ങളില്‍ തീവ്രശക്തികള്‍ കടന്ന് കയറിയിരുന്നു. കേരളത്തിലെ പോപ്പുലര്‍ഫ്രണ്ട് പ്രര്‍ത്തകര്‍ ഡല്‍ഹിയിലെ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി പോലീസ് കണ്ടെത്തിയിരുന്നു. കേരളത്തിലും വലിയ രീതിയിലുള്ള അക്രമങ്ങള്‍ അരങ്ങേറി. അതുകൊണ്ടാണ് പല കേസുകളും പിന്‍വലിക്കാത്തത്.
സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരവും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ്സും സി.പി.എമ്മിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. അതില്‍ നിന്ന് കാര്യങ്ങളെ വഴിതിരിച്ചുവിടാനുള്ള മാര്‍ഗ്ഗമായും ന്യൂനപക്ഷവോട്ടുകള്‍ നേടാനും സി.എ.എ വിരുദ്ധ സമരത്തെ അവര്‍ ഉപയോഗിക്കുന്നു. മുസ്‌ലിം സമുദായം നേരിടുന്ന മറ്റ് പല പ്രശ്‌നങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. അതുപോലെ ക്രിസ്ത്യന്‍ വിഭാഗത്തെയും അവഗണിക്കുകയാണ്. പരമ്പരാഗത ഭൂരിപക്ഷ വോട്ടും മുസ്ലിം വോട്ടും ഉണ്ടെങ്കില്‍ കാര്യങ്ങള്‍ ഉഷാറാകും എന്ന വിശ്വാസത്തിലാണ് സി.പി.എം.
അതുകൊണ്ടാണ് യൂണിയന്‍ ലിസ്റ്റിലുള്ള പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പച്ചക്കള്ളം പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത്. അറബ് രാജ്യങ്ങളുമായി ഉള്‍പ്പെടെ നല്ല ബന്ധമുള്ള കേന്ദ്രസര്‍ക്കാര്‍ നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ഒരു മുസ്‌ലിം പൗരനെ പോലും നാട്കടത്താന്‍ തയ്യാറാകില്ല. എന്ന് മാത്രമല്ല രാജ്യത്തെ നിയമം അങ്ങനെയാണ്. ഇതാണ് വസ്തുത. ഇത് അറിയാത്തെ സാധാരണക്കാരെ പറ്റിച്ച് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയിരിക്കുന്ന അന്തംകമ്മികള്‍ക്കും കൊങ്ങികള്‍ക്കും വലിയ തിരിച്ചടി തെരഞ്ഞെടുപ്പിലുണ്ടാകും.
https://www.facebook.com/Malayalivartha






















