സി.എ.എ ഒരിക്കലും പിന്‍വലിക്കില്ല...നമ്മുടെ രാജ്യത്തുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയെന്നത് ഉറച്ച തീരുമാനമാണ് അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല... നിയമം പിന്‍വലിക്കില്ലെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...

ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വിഭാഗങ്ങളോ പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ല. കാരണം, പൗരത്വം നല്‍കുന്നതിന് മാത്രമാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. പൗരത്വം തിരിച്ചെടുക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല -ഷാ . ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയാണ് സി.എ.എ നടപ്പാക്കിയതെന്ന പ്രതിപക്ഷ ആരോപണം അമിത് ഷാ തള്ളി.
പ്രതിപക്ഷം ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും അവര്‍ പറഞ്ഞത് ഞങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ്. എന്നാല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് 1950 മുതല്‍ ഞങ്ങള്‍ പറയുന്ന കാര്യമാണ്. സി.എ.എയുടെ കാര്യത്തില്‍ രാഷ്ട്രീയനുണയാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്.
മാര്‍ച്ച് 11നാണ് രാജ്യത്ത് സി.എ.എ ചട്ടങ്ങള്‍ പ്രാബല്യത്തിലാക്കിയത്. പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്താന്‍ എന്നീ അയല്‍പക്ക രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബര്‍ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന വിഭാഗക്കാര്‍ക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥയുള്ളത്.
"
https://www.facebook.com/Malayalivartha