മമത ബാനര്‍ജിക്ക് അപകടത്തില്‍ പരിക്കേറ്റെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും തൃണമുല്‍ കോണ്‍ഗ്രസ്; പരിക്ക് ഗുരുതരമാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മമതയുടെ ആശുപത്രി ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

വളരെ ദുഃഖിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിക്ക് അപകടത്തില്‍ പരിക്ക്. പരിക്ക് ഗുരുതരമാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മമതയുടെ ആശുപത്രി ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു.
വീട്ടില്‍ വച്ചാണ് ബംഗാള്‍ മുഖ്യമന്ത്രി അപകടത്തില്‍പ്പെട്ടിരിക്കുന്നത്. നെറ്റിയുടെ ഒത്തനടുക്കായി ഒരു വലിയ മുറിവും അതില്‍ നിന്ന് രക്തം ഒലിക്കുന്ന നിലയില്‍ മമതയും ഉള്‍പ്പെടുന്ന ചിത്രമാണ് പാര്‍ട്ടി ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ചിരിക്കുന്നത്.മമത ബാനര്‍ജിയെ നിലവില്‍ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















