പുതിയ ഇലക്ഷന്‍ കമ്മിഷണര്‍മാരായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിംഗ് സന്ധുവും

പുതിയ ഇലക്ഷന്‍ കമ്മിഷണര്‍മാരായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിംഗ് സന്ധുവും .
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങിയ സെലക്ഷന്‍ പാനല്‍ ആണ് ഇരുവരെയും തിരഞ്ഞെടുത്തത്.
1988 കേരള കേഡറിലെ ഗ്യാനേഷ് കുമാര്‍ ഉത്തര്‍പ്രദേശ് സ്വദേശിയും 1998 ഉത്തരാഖണ്ഡ് കേഡറിലെ സുഖ്ബീര്‍ സിംഗ് സന്ധു പഞ്ചാബ് സ്വദേശിയുമാണ്.
സര്‍വീസില്‍ സീനിയറായ ഗ്യാനേഷ് കുമാര്‍ 2025ല്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണറായേക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ, കഴിഞ്ഞയാഴ്ച കമ്മിഷണര്‍ അരുണ്‍ഗോയലിന്റെ രാജിയോടെയാണ് ഇലക്ഷന്‍ കമ്മിഷനില്‍ പ്രതിസന്ധി വന്നത്. കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരി 14 ന് വിരമിച്ചിരുന്നു. ഇതോടെയാണ് രണ്ടുപേരുടെ തിരഞ്ഞെടുപ്പ് അനിവാര്യമായത്.
മൂന്നംഗ സമ്പൂര്‍ണ കമ്മിഷന്‍ ഇന്നല്ലെങ്കില്‍ നാളെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകളുള്ളത്. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ മൂന്നംഗ സെര്‍ച്ച് കമ്മിറ്റി 212 ഉദ്യോഗസ്ഥരില്‍ നിന്ന് തയ്യാറാക്കിയ ആറ് പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ സമിതി രണ്ട് പേരെ തിരഞ്ഞെടുത്തത്.
സെര്‍ച്ച് കമ്മിറ്റി ഓരോ തസ്തികയിലേക്കും അഞ്ച് പേരുടെ വീതം ചുരുക്കപ്പട്ടിക തയ്യാറാക്കണമെന്നാണ് നിബന്ധന. ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന മറ്റംഗങ്ങളാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഉത്പല്‍ കുമാര്‍ സിംഗ്, പ്രദീപ് കുമാര്‍ ത്രിപാഠി, ഇന്ദേവര്‍ പാണ്ഡെ, സുധീര്‍ കുമാര്‍ ഗംഗാധര്‍ രഹതെ .
"
https://www.facebook.com/Malayalivartha






















