Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു...നെറ്റിയിൽ മൂന്നും മൂക്കിന് ഒന്നും തുന്നൽ വേണ്ടിവന്നു...വീഴ്ചക്ക് പിന്നിൽ 'പിറകിൽ നിന്നുള്ള തള്ളൽ' ആകാമെന്ന വിലയിരുത്തൽ അഭ്യൂഹങ്ങൾക്ക് ഇടയാക്കി...

15 MARCH 2024 02:44 PM IST
മലയാളി വാര്‍ത്ത

നെറ്റിയിലും മൂക്കിനും പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. നെറ്റിയിൽ മൂന്നും മൂക്കിന് ഒന്നും തുന്നൽ വേണ്ടിവന്നു. ഇന്നലെ രാത്രി ഏഴരയോടെ ആശുപത്രിയിൽ എത്തിച്ച മമതയെ 9:45 ഓടെയാണ് ഡിസ്ചാർജ് ചെയ്തത്. അതിനിടെ, നെറ്റിയിലും മൂക്കിലും ആഴത്തിലുള്ള മുറിവേൽക്കാനിടയായ വീഴ്ചക്ക് പിന്നിൽ 'പിറകിൽ നിന്നുള്ള തള്ളൽ' ആകാമെന്ന വിലയിരുത്തൽ അഭ്യൂഹങ്ങൾക്ക് ഇടയാക്കി. മമതയെ പരിശോധിച്ച ഗവ. എസ്.എസ്.കെ.എം ആശുപത്രി ഡയറക്ടർ മണിമോയ് ബന്ദ്യോപാധ്യായ മാധ്യമങ്ങളോട് പറഞ്ഞതോടയാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.ആശുപത്രിയിൽ എത്തുമ്പോഴും രക്തസ്രാവം ഉണ്ടായിരുന്നു. ഇത് പരിഹരിച്ച ശേഷം നെറ്റിയിലെ മുറിവിന് മൂന്ന് തുന്നലിട്ടു. മൂക്കിലെ മുറിവിന് ഒരു തുന്നലും വേണ്ടിവന്നു.

 

സിടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ ഉൾപ്പെടെ നടത്തിയ ശേഷം അഡ്‌മിറ്റാവാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും മമതയുടെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. അബദ്ധത്തിലാണോ അതോ രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിൽ മൂലമമാണോ വീഴ്ചയെന്ന് മനസ്സിലായിട്ടില്ലെന്ന് മറ്റൊരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.അതേസമയം, എസ്.എസ്.കെ.എം ആശുപത്രി ഡയറക്ടർ മണിമോയ് ബന്ദ്യോപാധ്യായയുടെ 'തള്ളൽ' പരാമർശം വീഴ്ചയെകുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കാൻ ഇടയായി.ഇതേക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം നൽകിയിട്ടില്ല. ''ഇ.സി.ജി, സിടി സ്‌കാൻ തുടങ്ങിയ പരിശോധനക്ക് ശേഷം നിരീക്ഷണത്തിനായി അഡ്‌മിറ്റാകാൻ ഉപദേശിച്ചതായിരുന്നു. എന്നാൽ, മുഖ്യമന്ത്രി വീട്ടിലേക്ക് പോകാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. വീട്ടിലാണെങ്കിലും കർശന നിരീക്ഷണത്തിൽ തുടരും. വെള്ളിയാഴ്ച ആരോഗ്യനില വിലയിരുത്തും' -ബന്ദ്യോപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു.മമതയുടെ സഹോദര ഭാര്യയും തൃണമൂൽ കൗൺസിലറുമായ കജാരി ബാനർജി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.

എന്തോ കൂട്ടിയിടി ശബ്ദം കേട്ട് നോക്കിയപ്പോൾ ദീദി വീണുകിടക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. നേരത്തെ 2021 മാർച്ചിൽ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നന്ദിഗ്രാമിൽവെച്ച് മമത ബാനർജിക്ക് ലിഗ്മെന്റിന് പരിക്കേറ്റിരുന്നു. പ്ലാസ്റ്ററിട്ട കാലുമായി വീൽചെയറിൽ ഇരുന്നാണ് അവർ പ്രചാരണത്തിനിറങ്ങിയത്. കഴിഞ്ഞ ജൂണിൽ, വടക്കൻ ബംഗാളിലെ സെവോക്ക് എയർബേസിൽ ഹെലികോപ്റ്റർ അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിനിടെ മമതക്ക് ഇടതു കാൽമുട്ടിനും ഇടുപ്പിനും പരിക്കേറ്റിരുന്നു.അതേസമയം, വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും മമത ദീദിയുടെ മികച്ച ആരോഗ്യത്തിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സുഖംപ്രാപിക്കാൻ പ്രർഥിക്കുന്നതായി രാഹുൽ ഗാന്ധിയും കുറിച്ചു. സംഭവം അറിഞ്ഞ് ബംഗാൾ ഗവർണർ ആനന്ദ ബോസ് ആശുപത്രിയിൽ എത്തി മമതയെ സന്ദർശിച്ചു.

 

വിവരങ്ങൾ തിരക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.നേരത്തെ കഴിഞ്ഞ വർഷം ജൂണിൽ മോശം കാലാവസ്ഥയെ തുടർന്ന് സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്നതിനെ തുടർന്ന് മമത ബാനർജിയുടെ കാലിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബറിൽ, സ്പെയിനിൽ യാത്ര ചെയ്യുന്നതിനിടെ മമതയുടെ ഇടതു കാലിന് വീണ്ടും പരിക്കേറ്റിരുന്നു.അതേസമയം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ വാർത്തയോട് പ്രതികരിച്ചുകൊണ്ട്, നിരവധി രാഷ്ട്രീയക്കാരും പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നേതാക്കളും മമത വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. കൂടാതെ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ ഉൾപ്പെടെയുള്ളവർ മമതയുടെ സുഖവിവരം തേടിയെന്നും തൃണമൂൽ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (1 hour ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (1 hour ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (2 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (2 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (2 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (2 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (2 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (4 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (4 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (4 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (5 hours ago)

Malayali Vartha Recommends